|    Sep 20 Thu, 2018 1:51 am
FLASH NEWS

പിഎംഇജിപി സംസ്ഥാന വിപണന മേള തുടങ്ങി

Published : 25th January 2017 | Posted By: fsq

 

കോഴിക്കോട്: മിഠായിതെരുവ് ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെയും ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കോഴിക്കോട് സര്‍വോദയ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മിഠായി തെരുവ് ഖാദി ഗ്രാമോദ്യോഗ് എംപോറിയം അങ്കണത്തില്‍ പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി പ്രകാരമുള്ള ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും തുടങ്ങി. തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെവിഐസി സ്റ്റേറ്റ് ഡയറക്ടര്‍ ഐ ജവഹര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം കെ രാഘവന്‍ എംപി ആദ്യ വില്‍പനയുടെ ഉദ്ഘാടനവും കേന്ദ്രനാളികേര വികസന കോര്‍പറേഷന്‍ വൈസ് ചെയര്‍മാന്‍ പി സി മോഹനന്‍ മാസ്റ്റര്‍ ഡെമോണ്‍സ്‌ട്രേഷന്‍  ഉദ്ഘാടനവും നിര്‍വഹിച്ചു. പ്രധാനമന്ത്രി തൊഴില്‍ ദായക പദ്ധതി പ്രകാരമുള്ള തൊഴില്‍ സംരംഭകരെ പ്രോല്‍സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രദര്‍ശനത്തിലും വിപണനമേളയിലും 50ല്‍ പരം വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളുടെ സ്റ്റാളുകള്‍ ഉണ്ട്. ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, വിവിധതരം ബാഗു കള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ചക്ക ഉല്‍പന്നങ്ങള്‍, മണ്‍പാത്രങ്ങള്‍, കാര്‍പറ്റുകള്‍, പരവതാനികള്‍, കത്തികള്‍, കാര്‍ഷികോല്‍പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, ഫാബ്രിക് പെയിന്റ് കരകൗശല വസ്തുക്കള്‍, പായസ കൗണ്ടറുകള്‍, ഇന്റര്‍ലോക്ക്, ഹോളോബ്രിക്‌സ് തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ട്. ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരവും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനം ഫെബ്രുവരി നാലു വരെ തുടരും. എം പരമേശ്വരന്‍, ഐ ജവഹര്‍, വി മോഹനദാസന്‍, കൗണ്‍സിലര്‍ നമ്പിടി നാരായണന്‍, കെ പി ദിനേശ് കുമാര്‍, സൈമണ്‍ സക്കറിയാസ്, സി എം ഗോപാലകൃഷ്ണന്‍, ഇ എ ബാലന്‍, ആര്‍ എസ് ദിലീപ് കുമാര്‍ ചടങ്ങില്‍ സംസാരിച്ചു. നേതാജി അനുസ്മരണംചെറുവണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സുഭാഷ് ചന്ദ്ര ബോസിന്റെ 120 ാം ജന്മദിന വാര്‍ഷികം നേതാജി അനുസ്മരണ പരിപാടിയായി സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി അഡ്വ. കെ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ടി ഷഫ്‌നാസ് അലി അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss