|    Oct 17 Wed, 2018 8:23 am
FLASH NEWS

പിആര്‍ എക്‌സലന്‍സ് പുരസ്‌കാരം എംജിയിലെ ജി ശ്രീകുമാറിന്

Published : 27th September 2017 | Posted By: fsq

 

കോട്ടയം: പബ്ലിക് റിലേഷന്‍സിന്റെ ഉപജ്ഞാതാവായ ഐവി ലെഡ് ബെറ്റര്‍ ലീയുടെ പേരില്‍ ഇന്റര്‍ നാഷനല്‍ പബ്ലിക് റിലേഷന്‍സ് അസോസിയേഷന്റെ ദേശീയ ശാഖ ഏര്‍പ്പെടുത്തിയ പി ആര്‍ എക്‌സലന്‍സ് പുരസ്‌കാരം ജി ശ്രീകുമാര്‍ കരസ്ഥമാക്കി.എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഓര്‍ഗാനിക് ഫാമിങ് ആന്റ് സബ്‌റ്റെയിനബിള്‍ അഗ്രികള്‍ച്ചര്‍ നടപ്പാക്കുന്ന ജൈവ സാക്ഷരതാ യജ്ഞം ജൈവം 2017 പദ്ധതിയുടെ പ്രോഗ്രാം കോ-ഓഡിനേറ്ററാണ്. പുരസ്‌കാരത്തുകയായ അര ലക്ഷം രൂപയും കീര്‍ത്തിമുദ്രയും നവംബറില്‍ ബാംഗ്ലൂരില്‍ നടക്കുന്ന നാഷനല്‍ പിആര്‍ സമ്മിറ്റില്‍ നല്‍കും. മോണ്‍ട്രിയാലില്‍ 2018ല്‍ നടക്കുന്ന വേള്‍ഡ് പിആര്‍ കോണ്‍ഗ്രസില്‍ പ്രബന്ധാവതരണത്തിനുള്ള ക്ഷണവും ശ്രീകുമാറിന് ലഭിച്ചിട്ടുണ്ട്. പബ്ലിക് റിലേഷന്‍സ് മാനേജ്‌മെന്റിലും പരിശീലനത്തിലുമുള്ള കഴിഞ്ഞ 30 വര്‍ഷത്തെ സംഭാവനകളെ കണക്കിലെടുത്താണ് പുരസ്‌കാരം. എംജി സര്‍വകലാശാലയുടെ പിആര്‍ഒ, കെല്‍ട്രോണ്‍ ഗ്രൂപ്പ് കമ്പനികളുടെ ചീഫ് പിആര്‍ഒ, കെല്‍ട്രോണ്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്‌സ് ഓര്‍ഗനൈസേഷന്റെ മേധാവി തുടങ്ങിയ നിലകളില്‍ ശ്രീകുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. വിവിധ ജേണലിസം പ്രോഗ്രാമുകളുടെ പിആര്‍ ശില്‍പ്പശാലകള്‍, കരിയര്‍ കണ്‍സള്‍ട്ടന്‍സി, മോട്ടിവേഷണല്‍ പ്രോഗ്രാമുകള്‍ എന്നിവയും കൈകാര്യം ചെയ്തുവരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss