|    Dec 17 Mon, 2018 11:46 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പിആര്‍ഒ അസോസിയേഷന്‍ യുഎഇ ദിനാഘോഷം വ്യാഴാഴ്ച

Published : 5th December 2018 | Posted By: ke

ദുബയ്: യുഎഇ പിആര്‍ഒ അസോസിയേഷന്‍(യുപിഎ) ദുബായ് പൊലീസുമായി സഹകരിച്ച് നടത്തിവന്ന യുഎഇയുടെ 47 ാംമത് ദേശീയ ദിനാഘോഷത്തിന്റെ സമാപനം ഈ മാസം ആറിന് വൈകിട്ട് ദുബായ് അല്‍ നാസര്‍ ലിഷര്‍ലാന്‍ഡില്‍ നടക്കും. രാജ്യത്തിന് സല്യൂട്ട് എന്ന പ്രമേയത്തില്‍ നടക്കുന്ന പരിപാടിയില്‍ ചലച്ചിത്ര നടന്‍ മമ്മുട്ടി, പ്രഭാഷകന്‍ അബ്ദുല്‍ സമദ് സമദാനി, വ്യവസായ പ്രമുഖന്‍ എം.എ.യൂസഫലി എന്നിവരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി സല്‍മാന്‍ അഹമ്മദ്, ചെയര്‍മാന്‍ നന്തി നാസര്‍ എന്നിവര്‍ പറഞ്ഞു. രാത്രി എട്ടിന് സാംസ്‌കാരിക സമ്മേളനത്തെ തുടര്‍ന്ന് നടക്കുന്ന മാപ്പിള ഗാനമേളയ്ക്ക് പിന്നണി ഗായകന്‍ അഫ്‌സല്‍ നേതൃത്വം നല്‍കും.
നവംബര്‍ 27ന് ഖിസൈസ് പൊലീസ് ആസ്ഥനത്തായിരുന്നു കേരളത്തിന്റെയും യുഎഇയുടെയും തനത് നാടന്‍ കലാ രൂപങ്ങളുടെ അവതരണത്തോടെ ദേശീയ ദിനാഘോഷത്തിന് തുടക്കംകുറിച്ചത്. 28ന് സിറ്റി വാക്കില്‍ നടന്ന ദുബായ് പൊലീസിന്റെ ദേശീയ ദിന പരേഡില്‍ അസോസിയേഷന്‍ അംഗങ്ങളും പങ്കെടുത്തു. ദുബായ് പൊലീസിന്റെ തൊപ്പിയുടെ ആകൃതിയില്‍ നിര്‍മിച്ച കേയ്ക്ക് ശ്രദ്ധേയമായി.
2014ല്‍ രൂപീകരിച്ച യുപിഎയില്‍ പിആര്‍ഒ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആയിരത്തോളം അംഗങ്ങളുണ്ട്. വാട്‌സ് ആപ്പ് കൂട്ടായ്മയിലൂടെയാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് വേണ്ടി ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ സജീവമായി ഇടപെടുന്നു. എങ്കിലും അടിയന്തര സന്ദര്‍ഭങ്ങളില്‍ ഇതര രാജ്യക്കാര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്നുണ്ട്. രോഗികള്‍ക്കും നിയമപ്രശ്‌നങ്ങളില്‍പ്പെട്ടു വലയുന്നവര്‍ക്കുമാണ് പ്രധാനമായും സൗജന്യ സേവനം നല്‍കുന്നത്. 2017ല്‍ 5,000 കിലോ ഗ്രാം ഭാരം വരുന്ന കേയ്ക്ക് ഒരുക്കി ശ്രദ്ധേയമായി. ലേബര്‍ ക്യാംപുകളിലും മറ്റും നോമ്പുതുറകള്‍ നടത്തി. പൊതുമാപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഏറെയാണ്. കേരളത്തിലെ പ്രളയ ദുരിതത്തില്‍പ്പെട്ടവരെ സഹായിക്കുന്നതിന്റെ ഭാഗമായി നവകേരള നിര്‍മാണത്തിന് പത്തു വീടുകള്‍ നല്‍കുന്നു. കൂടാതെ, ദുരിതകാലത്ത് അസോസിയേഷന്റെ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനവമുണ്ടായിരുന്നു. ജനറല്‍ കണ്‍വീനര്‍ നദീം കാപ്പാട്, ആക്ടിങ് പ്രസിഡന്റ് മൊയ്തീന്‍ കുറുമത്ത്, ട്രഷറര്‍ തമീം അബൂബക്കര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി മൊയ്‌നുദ്ദീന്‍, പ്രോഗ്രാം ചെയര്‍മാന്‍ അബ്ദുല്‍ മുനീര്‍, ഫിനാന്‍സ് കണ്‍വീനര്‍ ബോബന്‍, ജോയിന്റ് സെക്രട്ടറി സാഹില്‍, രക്ഷാധികാരി സൈഫുദ്ദീന്‍ ഖാലിദ്, പബ്ലിസിറ്റി കണ്‍വീനര്‍ സമാന്‍, അന്‍സാരി കണ്ണൂര്‍ എന്നിവരും സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss