|    Jan 24 Tue, 2017 4:46 am

പാസ്‌പോര്‍ട്ട് പുഞ്ചിരി

Published : 5th October 2016 | Posted By: SMR

ഒരു പുഞ്ചിരിയിലെന്താണിത്ര അപകടം? മധുരസ്മിതത്തിനു ചുറ്റുപാടും ഊര്‍ജം പ്രസരിപ്പിക്കാനാവുമെന്ന് മനശ്ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഡാവിഞ്ചിയുടെ ക്ലാസിക് പെയിന്റിങ് മൊണാലിസയുടെ പുഞ്ചിരിയെക്കുറിച്ച് വര്‍ണിച്ചിട്ടും വ്യാഖ്യാനിച്ചിട്ടും കലാനിരൂപകര്‍ക്ക് മതിയായിട്ടില്ല.
പക്ഷേ, ഇതൊക്കെ പറഞ്ഞാല്‍ പാസ്‌പോര്‍ട്ട് അധികൃതരുടെ തലയില്‍ കയറില്ല. അങ്ങനെയിങ്ങനെയൊന്നും ഫോട്ടോ എടുത്താല്‍ പാസ്‌പോര്‍ട്ടോ വിസയോ കിട്ടില്ല. ഒന്നാമത് അതിന്റെ സൈസ് 2X2 ഇഞ്ച് സമചതുരമായിരിക്കണം. പശ്ചാത്തലം ശൂന്യമായിരിക്കണം. കളറായിരിക്കണം, ഫോട്ടോ. കണ്ണുകള്‍ തുറന്നിരിക്കണം. വായ തുറന്നിരിക്കാന്‍ പാടില്ല. ചുണ്ടുകളകന്നാല്‍ പുഞ്ചിരിക്കുന്നുവെന്നു തോന്നും. എന്തുകൊണ്ടാണ് പുഞ്ചിരിയോട് ഇത്ര അയിത്തം എന്നല്ലേ?
പാസ്‌പോര്‍ട്ട് ഫോട്ടോ നിസ്സംഗഭാവത്തിലല്ലെങ്കില്‍ മുഖവായന അസാധ്യമാകുമെന്നാണ് ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ പറയുന്നത്.
ഏതായാലും പാസ്‌പോര്‍ട്ട് ഫോട്ടോയിലെ പുഞ്ചിരിനിഷേധത്തെ ചോദ്യംചെയ്തുകൊണ്ട് ഫ്രാന്‍സില്‍ സര്‍ക്കാര്‍ കൊടുത്ത കേസ് അപ്പീല്‍കോടതിയിലെത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വിഷാദാത്മക ജനതയെന്ന ഫ്രാന്‍സിന്റെ പേരുദോഷം മാറ്റിക്കിട്ടാന്‍ പാസ്‌പോര്‍ട്ടിലെ പുഞ്ചിരിക്കുന്ന മുഖം സഹായിക്കുമെന്നാണു ഹരജിക്കാരന്റെ വാദം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 60 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക