|    Oct 17 Wed, 2018 8:07 am
FLASH NEWS

പാസ്‌പോര്‍ട്ട് ഓഫിസ് മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണം: കോഡൂര്‍ പഞ്ചായത്ത്‌

Published : 23rd September 2017 | Posted By: fsq

 

കോഡൂര്‍: മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് മാറ്റാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് കോഡൂര്‍ പഞ്ചായത്ത്  ഭരണസമിതി ആവശ്യപ്പെട്ടു. മൂന്ന് ലക്ഷത്തോളം പ്രവാസികളുള്ള ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന, മലപ്പുറം, പാലക്കാട് ജില്ലക്കാര്‍ ആശ്രയിക്കുന്നതും ദിനംപ്രതി ആയിരത്തി ഇരുന്നൂറോളം അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതുമായ ഓഫിസാണ് മലപ്പുറത്തേത്. മേഖലാ പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടി അഞ്ച് ജില്ലക്കാര്‍ ആശ്രയിച്ച് കൊണ്ടിരിക്കുന്ന കോഴിക്കോട് ഓഫിസില്‍ ലയിപ്പിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ്.ചിലവ് ചുരുക്കലിന്റെ പേരിലാണെങ്കില്‍ ഇത്രയും വരുമാനമില്ലാത്ത പല ജില്ലകളിലും മേഖലാ ഓഫിസുകളും ഒന്നില്‍ കൂടുതല്‍ സേവാകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയില്‍, പ്രതിമാസം കാല്‍ ലക്ഷത്തോളം പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കൈകാര്യ ചെയ്യുന്നുണ്ടെന്ന് പ്രമേയം അവതരിപ്പിച്ച ഒറ്റത്തറ പതിനാലാം വാര്‍ഡഗം മച്ചിങ്ങല്‍ മുഹമ്മദ് പറഞ്ഞു. കെഎം സുബൈര്‍ പിന്താങ്ങി. പ്രസിഡന്റ് സിപി ഷാജി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ രമാദേവി, സജ്‌നാമോള്‍ ആമിയന്‍, എംടി ബഷീര്‍, മെമ്പര്‍മാരായ പരി ശിവശങ്കരന്‍, കെ ഹാരിഫാ റഹ്മാന്‍, മുഹമ്മദാലി കടമ്പോട്ട്, പികെ ശരീഫ തുടങ്ങിയവര്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss