|    Jul 18 Wed, 2018 10:16 pm
FLASH NEWS

പാസ്‌പോര്‍ട്ട് ഓഫിസ്: ഔദ്യോഗിക ഉത്തരവിനെതിരേ പ്രതിഷേധം വ്യാപകം

Published : 22nd September 2017 | Posted By: fsq

മലപ്പുറം: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫിസ് കോഴിക്കോടുമായി ലയിപ്പിക്കാനുള്ള ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.  നവംബര്‍ 30നകം കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസില്‍ മലപ്പുറം ഓഫീസ് ലയിപ്പിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് മലപ്പുറം ഓഫിസില്‍ ലഭിച്ചത്. വിദേശകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി പാസ്‌പോര്‍ട്ട് ഓഫിസറാണ് ഉത്തരവിറക്കിയത്. മലപ്പുറം ഓഫിസ് നിര്‍ത്തലാക്കി കോഴിക്കോടില്‍ ലയിപ്പിക്കാനുള്ള നീക്കത്തെപ്പറ്റി സൂചനകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക ഉത്തരവിറങ്ങുന്നത് ഇതാദ്യമാണ്. ഭരണസൗകര്യം, ഉദ്യോഗസ്ഥവിന്യാസം, സാമ്പത്തിക മെച്ചം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിച്ചാണ് ലയനമെന്നാണ്  ഉത്തരവില്‍ പറയുന്നത്. ലയനം പൂര്‍ത്തിയായാല്‍ വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്കും മാഹിക്കും പുറമേ മലപ്പുറവും കോഴിക്കോട് ഓഫിസിന്റെ കീഴിലാകും. അതേസമയം പാസ്‌പോര്‍ട്ട് ഓഫിസ് പൂട്ടിയാലും സേവാകേന്ദ്രം (പിഎസ്‌കെ) മൂന്നാംപടിയില്‍ത്തന്നെ തുടര്‍ന്നും പ്രവര്‍ത്തിക്കും. ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഓഫിസറെ നേരിട്ട് കാണണമെങ്കില്‍ കോഴിക്കോട് വരെ യാത്ര ചെയ്യേണ്ടി വരും. അതു കൊണ്ട് തന്നെ ഇപ്പോഴുള്ള ഓഫിസ് മാറ്റത്തില്‍ ഏറെ പ്രയാസപ്പെടുക മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാവും.  ജനപ്രതിനിധികള്‍ ഉത്തരവിറക്കുമ്പോള്‍ മാത്രം സമരം നടത്തുകയല്ലാതെ കാര്യമായി ഇടപെടുന്നില്ലെന്ന ആക്ഷേപവും വ്യാപകമാണ്. വേങ്ങര തിരഞ്ഞെടുപ്പടുത്തതോടെ ചിലര്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള സംഭവം മാത്രമാണ് പുതിയ ഉത്തരവിലുടെ  ലഭിച്ചിരിക്കുന്നതെന്നാണ് വിദേശ മലയാളികള്‍ പറയുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss