|    Oct 19 Fri, 2018 2:15 pm
FLASH NEWS

പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കം തടയണം: എസ്ഡിപിഐ

Published : 9th September 2017 | Posted By: fsq

 

മലപ്പുറം: രാജ്യത്ത് ഏറ്റവും കൂടുതല്‍ പാസ്‌പോര്‍ട്ടുകള്‍ അനുവദിക്കുന്ന ഓഫിസുകളിലൊന്നായ മലപ്പുറം റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടാനുള്ള നീക്കം തടയണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ്. മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ മലപ്പുറത്തോടു കാണിക്കുന്ന അവഗണനയുടെ അവസാനത്തെ ഇരയാണ് പാസ്‌പോര്‍ട്ട് ഓഫിസ്. എയര്‍ഇന്ത്യാ റീജ്യ ല്‍ ഓഫിസ് അടച്ചു പൂട്ടാനുള്ള നീക്കം പുറത്തായപ്പോള്‍ തന്നെ പാസ്‌പോര്‍ട്ട് ഓഫിസിനെതിരായ നീക്കത്തെക്കുറിച്ച് എസ്ഡിപിഐ അടക്കമുള്ള പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജില്ലയെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റംഗങ്ങള്‍ കുറ്റകരമായ മൗനമാണ് ഇക്കാര്യത്തില്‍ പാലിച്ചത്. വിദേശകാര്യമന്ത്രി നല്‍കിയ ഉറപ്പിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മപ്പെടുത്താന്‍ പോലുമാകാതെ ജനപ്രതിനിധികള്‍ മൗനം പൂണ്ടിരിക്കുകയാണ്. പാസ്‌പോര്‍ട്ട് ഓഫിസ് മാറ്റാനുള്ള നീക്കത്തിനെതിരേ ജനകീയ പ്രക്ഷോഭത്തിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും മുന്നിട്ടിറങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്  ജലീല്‍ നീലാമ്പ്ര അധ്യക്ഷത വഹിച്ചു. എ കെ അബ്ദുല്‍മജീദ്, എ കെ സൈതലവിഹാജി, അഡ്വ. സാദിഖ് നടുത്തൊടി, ടി എം ഷൗക്കത്ത്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എം പി മുസ്തഫ, എ ബീരാന്‍കുട്ടി, എ എം സുബൈര്‍, വി എം ഹംസ, എം ഖമറുദ്ദീന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss