|    Jun 24 Sun, 2018 2:33 pm
FLASH NEWS

പാസ്‌പോര്‍ട്ട് ഓഫിസിനു മുന്നില്‍ പ്രവാസികളുടെ സത്യഗ്രഹം ്‌

Published : 1st February 2018 | Posted By: kasim kzm

കോഴിക്കോട്: പ്രവാസികളോട് കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പുലര്‍ത്തുന്ന അവഗണനയില്‍ പ്രതിഷേധിച്ച് പ്രവാസിലീഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫിസിന് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിച്ചു. പ്രവാസികളുടെ പ്രശ്—നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി യുപിഎ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ പ്രവാസി വകുപ്പ് പുനസ്ഥാപിക്കുക, ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയന്റ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് മാറ്റുക, ഹജ്ജ് യാത്രികരുടെ വിമാനക്കൂലി മറ്റു യാത്രാനിരക്കിന് ആനുപാതികമാക്കുക, ഹജ്ജ് സബ്—സിഡി പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.  മുസ്—ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് ഉദ്ഘാടനം ചെയ്തു.  സാമ്പത്തിക സ്രോതസുകള്‍ എന്ന നിലയില്‍ പ്രവാസികളെ ഉപയോഗപ്പെടുത്തുകയും അവരുടെ പുരോഗതിക്കുവേണ്ടി യാതൊന്നും ചെയ്യാതിരിക്കുകയും എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാറിന്. ലോകപ്രവാസിയോഗം വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ സാധാരണക്കാരായ പ്രവാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്് അദ്ദേഹം ആരോപിച്ചു. രണ്ടു തരത്തിലുള്ള പാസ്—പോര്‍ട്ട് ഏര്‍പ്പെടുത്താനുള്ള നീക്കം പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രവാസികളുടെ മുഴുവന്‍ പ്രശ്—നങ്ങളും പരിഹരിക്കാനുള്ള ആത്മാര്‍ഥത കേന്ദ്രസര്‍ക്കാറില്‍ നിന്ന് ഉണ്ടാവണം കെ പി എ മജീദ് പറഞ്ഞു. പ്രവാസിലീഗ് ജില്ലാ പ്രസിഡന്റ് കെ പി ഇമ്പിച്ചിമമ്മുഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ സി അബൂബക്കര്‍, ഓവര്‍സീസ് കെഎംസിസി ചീഫ് ഓര്‍ഗനൈസര്‍ സി വി എം വാണിമേല്‍, പ്രവാസിലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മുന്നിയൂര്‍, ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, പി വി ഇബ്രാഹിം (കുവൈത്ത്), നിയമത്തുല്ല കോട്ടക്കല്‍ (ഖത്തര്‍), ഒ കെ. ഇബ്രാഹിം, എന്‍ കെ ഇബ്രാഹിം(യുഎഇ), ഹാഷിം ചോറോട് (ഷാര്‍ജ), ഹംസ പയ്യോളി(ജില്ലാ പ്രസിഡന്റ്, കെഎംസിസി ദുബൈ), സി കെ വി യൂസുഫ്(ഗ്ലോബല്‍), എസ്ടിയു സംസ്ഥാന വൈസ് പ്രസിഡന്റ് യു പോക്കര്‍,ഐ പി അഷ്—റഫ് സംസാരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആസ്പത്രിക്ക് സമീപത്ത് നിന്ന് പ്രകടനമായാണ് പ്രവര്‍ത്തകര്‍ സത്യാഗ്രഹത്തിന് എത്തിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss