|    Oct 17 Wed, 2018 1:45 pm
FLASH NEWS

പാസ്‌പോര്‍ട്ട് അടച്ചുപൂട്ടാന്‍ നീക്കം : പി കെ കുഞ്ഞാലിക്കുട്ടി എംപി വിദേശകാര്യ മന്ത്രിക്ക് കത്തയച്ചു

Published : 8th September 2017 | Posted By: fsq

 

മലപ്പുറം: റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചുപൂട്ടുമെന്ന ആശങ്കയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എംപി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയും, വിദേശത്ത് ജോലി തേടി പോവുന്നവര്‍ ഏറ്റവും കൂടതലുള്ള ജില്ലയും കൂടിയാണ് മലപ്പുറം. രാജ്യത്തെ ബി ഗ്രേഡ് പാസ്പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറത്തിനാണ്.  ദിവസേന ഏകദേശം 1,200 ഓളം പാസ്പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. മാസത്തില്‍ 22,000ത്തോളം പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്. ഇങ്ങനെ രാജ്യത്തുതന്നെ ഏറ്റവും പ്രധാനപ്പെട്ടതും, തിരക്കുള്ളതുമായ ഒരു പാസ്പോര്‍ട്ട് ഓഫിസ് മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 2006ല്‍ ആരംഭിച്ച മലപ്പുറം റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് കത്തില്‍ വ്യക്തമാക്കി. പാസ്പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss