|    Jan 24 Tue, 2017 10:28 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പാസ്‌പോര്‍ട്ടില്‍ വര; പ്രവാസിയുടെ യാത്ര തടഞ്ഞു

Published : 23rd August 2016 | Posted By: Navas Ali kn

passport
ഗള്‍ഫിലേക്ക് പോകാന്‍ മംഗളുരു വിമാനത്താവളത്തില്‍ എത്തിയ പ്രവാസിയുടെ പാസ്‌പോര്‍ട്ടില്‍ വര കണ്ടതിനെ തുടര്‍ന്ന് അധികൃതര്‍ യാത്ര തടഞ്ഞു. ബെളിഞ്ചയിലെ അബ്ദുല്‍ഖാദറിന്റെ യാത്രയാണ് തടഞ്ഞത്. അബ്ദുല്‍ഖാദര്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അവധികഴിഞ്ഞ് അബുദബിയിലേക്ക് പോകാന്‍ എയര്‍പോര്‍ട്ടിലെത്തിയത്. രാത്രി എട്ടുമണിക്കുളള എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ യാത്രചെയ്യാന്‍ എമിഗ്രേഷന്‍ പരിശോധന നടത്തിയ അധികൃതര്‍ പാസ്‌പോര്‍ട്ടില്‍ വിസയുടെ കോളത്തില്‍ ചുവന്ന വര കണ്ടതോടെ തടയുകയായിരുന്നു. ബുധനാഴ്ച കയറിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്ന് പറഞ്ഞെങ്കിലും അധികൃതര്‍ പോകാന്‍ അനുവദിക്കാതെ മടക്കി അയച്ചു. വിമാന ടിക്കറ്റ് തുകയും നഷ്ടമായി. എയര്‍പോര്‍ട്ടില്‍ ചില ഉദ്യോഗസ്ഥര്‍ മലയാളികളുടെ വിസയിലും പാസ്‌പോര്‍ട്ടിലും ചുവന്ന മഷികൊണ്ട് വരക്കുന്നത് മൂലം നിരവധി ആളുകളുടെ ജീവിതമാണ് ദുരിതത്തിലാകുന്നത്. എമിഗ്രേഷന്‍ അധികൃതരുടെ നടുപടിക്കെതിരെ അബ്ദുല്‍ഖാദര്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ മുഖാന്തിരം കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍, വിദേശകാര്യമന്ത്രി, ചീഫ് എമിഗ്രേഷന്‍ ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,987 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക