|    Mar 25 Sat, 2017 7:39 am
FLASH NEWS

പാസ്‌പോര്‍ട്ടിനായി വ്യാജ സര്‍ട്ടിഫിക്കറ്റ്; അന്വേഷണം ഊര്‍ജിതം

Published : 20th August 2016 | Posted By: SMR

മലപ്പുറം: പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്നു (ഇസിഎന്‍ആര്‍) രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ട് ലഭിക്കാന്‍ വ്യാജ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയ 11 അപേക്ഷകര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേക്കുറിച്ച് ബന്ധപ്പെട്ട അഞ്ചു പോലിസ് സ്‌റ്റേഷനുകളിലേക്കു കേസ് കൈമാറിയതായി ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ അറിയിച്ചു. അതതു സ്‌റ്റേഷന്‍ മേധാവികള്‍ക്കാണ് അന്വേഷണ ചുമതല. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസര്‍ ജി ശിവകുമാര്‍ എസ്പിക്കു നല്‍കിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പാസ്‌പോര്‍ട്ട് ഓഫിസില്‍ 11 അപേക്ഷകര്‍ നല്‍കിയ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപണ്‍ സ്‌കൂളിന്റെ സര്‍ട്ടിഫിക്കറ്റാണ് വ്യാജമാണെന്നു തെളിഞ്ഞത്.
പാസ്‌പോര്‍ട്ട് പുതുക്കാന്‍ നല്‍കിയവരാണ് ഇവരിലേറെയും. എസ്എസ്എല്‍സി ഇല്ലാത്തവര്‍ക്കു എമിഗ്രേഷന്‍ ആവശ്യമുള്ള പാസ്‌പോര്‍ട്ടേ ലഭിക്കൂ. ഇതു മറികടക്കാനാണ് ഇവര്‍ ചില ഏജന്റുമാരുടെ വലയില്‍പ്പെട്ടതെന്നാണ് പോലിസ് സംശയിക്കുന്നത്. ഓണ്‍ലൈന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെത്തുടര്‍ന്നു ഓപണ്‍ സ്‌കൂളിന്റെ നോയിഡയിലെ ആസ്ഥാനത്തേക്കു സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുത്തിരുന്നു. പരിശോധനയില്‍ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് ഓഫിസര്‍ 11 അപേക്ഷകര്‍ക്കെതിരേ ജില്ലാ പോലിസ് മേധാവിക്കു പരാതി നല്‍കിയത്. സംഭവം പുറത്തായതോടെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പാസ്‌പോര്‍ട്ടിനായി കൂടുതല്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുണ്ടോയെന്നു അധികൃതര്‍ പരിശോധിച്ചുവരികയാണ്. നേരത്തെ മലപ്പുറത്തെ ചില ട്രാവല്‍സുകള്‍ കേന്ദ്രീകരിച്ചു വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിക്കുന്നത് പിടികൂടിയിരുന്നു.
പോലിസ് ശക്തമായ നടപടി സ്വീകരിച്ചതോടെ താല്‍ക്കാലികമായി പിന്‍വാങ്ങിയ ഇത്തരം സംഘങ്ങള്‍ വീണ്ടും സജീവമായാതായാണ് പുതിയ സംഭവങ്ങള്‍ തെളിയിക്കുന്നത്. വിഷയം അതീവ ഗൗരവമായാണ് പോലിസ് കാണുന്നത്. അതുകൊണ്ടുതന്നെ ശക്തമായ അന്വേഷണമാണ് നടക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ കുടങ്ങിയേക്കും. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ടു നിരവധി പരാതികളാണ് പോലിസിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.

(Visited 99 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക