|    Sep 26 Wed, 2018 8:18 am
FLASH NEWS

പാസ്റ്ററെ പോലിസ് സ്റ്റേഷനില്‍ മര്‍ദിച്ചതായി പരാതി

Published : 15th August 2018 | Posted By: kasim kzm

നെയ്യാറ്റിന്‍കര: മാരായമുട്ടം പോലിസ് സ്റ്റേഷനില്‍ പ്രതിയല്ലാത്ത പാസ്റ്ററെ മര്‍ദ്ദിച്ചതായി പരാതി. ആനവൂര്‍ മുഴങ്ങില്‍ ഗ്ലോബല്‍ മിഷന്‍ ഇന്ത്യാ ചര്‍ച്ചിലെ പാസ്റ്റര്‍ എസ്‌കെ സനില്‍ കുമാറിനെയാണ്് മാരായമുട്ടം എസ്‌ഐ മിഥുന്‍ കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മര്‍ദ്ദിച്ചാതായി പരാതിയുള്ളത്. കഴിഞ്ഞ ദിവസം രാവിലെ 10ന് ശേഷം സ്റ്റേഷനു മുമ്പില്‍ ഷീബ എന്ന സ്ത്രീ നില്‍ക്കുന്നതു കണ്ട് വിവരം അന്വേഷിക്കാനിറങ്ങിയ സനില്‍ കുമാര്‍ എസ്‌ഐയോട് കാര്യം തിരക്കി. ഉടന്‍ പോലിസുകരെ വിളിച്ച് പാസ്റ്ററെ പിടിച്ചു അകത്താക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എഎസ്‌ഐ ജയനും സുരേഷ് എന്ന പോലിസ് ഉദ്യോഗസ്ഥനും ചേര്‍ന്ന് മര്‍ദ്ദിച്ചതായുമാണ് പരാതി. പാസ്റ്ററിന്റെ ഫോണ്‍ അടിച്ചു തകര്‍ത്തതായും പരാതിയുണ്ട്. പാസ്റ്ററെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യമന്ത്രിക്കും ഡിജിപ്പിക്കും എസ്പിക്കും പരാതി നല്‍കിട്ടുണ്ട്. പാസ്റ്ററെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നിരവധി സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. കുറ്റാക്കാര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്ന് കേരളാ ചേരമര്‍ സഘം സംസ്ഥാന ജെനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സത്യശീലന്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss