|    Dec 19 Wed, 2018 12:30 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പാസിങ് ഔട്ട് പരേഡ് ഇന്ന്: മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കും

Published : 29th October 2018 | Posted By: kasim kzm

തൃശൂര്‍: കേരളാ ആംഡ് പോലിസിന്റെ ഒന്നാം ബറ്റാലിയനിലെയും രണ്ടാം ബറ്റാലിയനിലെയും പരിശീലനം പൂര്‍ത്തിയാക്കിയ പോലിസ് സേനാംഗങ്ങളുടെയും പോലിസ് ഡ്രൈവര്‍ സേനാംഗങ്ങളുടെയും പാസിങ്ങ് ഔട്ട് പരേഡ് തൃശ്ശൂര്‍ രാമവര്‍മ്മപുരം കേരള പോലിസ് അക്കാദമിയില്‍ ഇന്നു നടക്കും. 766 പേരാണ് ഇന്നു പരിശീലനം പൂര്‍ത്തിയാക്കുന്നത്.
പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, എഡിജിപിമാരായ ഡോ.ബി സന്ധ്യ, എസ് ആനന്തകൃഷ്ണന്‍, ഐജി ഇജെ ജയരാജ്, ഡിഐജി കെ ഷെഫീന്‍ അഹമ്മദ്, കെഎപി ഒന്നാം ബറ്റാലിയന്‍ കമാന്‍ഡന്റ് പിവിവില്‍സന്‍ എന്നിവര്‍ പങ്കെടുക്കും. 658 റിക്രൂട്ട് പോലിസ് കോണ്‍സ്റ്റബിള്‍മാരില്‍ 49 പേര്‍ ബിരുദാനന്തര ബിരുദധാരികളും ഒരാള്‍ എംഎസ്ഡബ്ല്യു ബിരുദധാരിയും രണ്ട് പേര്‍ എംടെക്ക് കാരും 32 പേര്‍ ബിടെക്ക് കാരുമാണ്. ഒരു എല്‍എല്‍ബി ബിരുദധാരിയും 11 പേര്‍ എംബിഎക്കാരും 264 പേര്‍ ബിരുദധാരികളും പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ പെടും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss