|    Aug 20 Mon, 2018 5:15 am
FLASH NEWS

പാസഞ്ചര്‍ ട്രെയിനിന്റെ ആറ് ബോഗികള്‍ വെട്ടിക്കുറച്ചു; യാത്ര ദുരിതത്തില്‍

Published : 11th August 2018 | Posted By: kasim kzm

കാഞ്ഞങ്ങാട്: കണ്ണൂര്‍-മംഗളുരു പാസഞ്ചര്‍ ട്രെയിനില്‍ കംപാര്‍ട്ട്‌മെന്റുകള്‍ പകുതിയോളം വെട്ടിക്കുറച്ചു. 16 ബോഗികളുണ്ടായിരുന്ന ട്രെയിനില്‍ ഇപ്പോള്‍ പത്ത് ബോഗികള്‍ മാത്രമാണുള്ളത്. ഇതോടെ യാത്രക്കാര്‍ ദുരിതത്തിലായി. രാവിലെ വിവിധ ഓഫിസുകളിലേക്കും വിദ്യാലയങ്ങളിലേക്കും സ്വകാര്യ സ്ഥാപനങ്ങളിലേക്കും പോകുന്നവരും മംഗളുരുവിലെ ആശുപത്രികളിലേക്ക് പോകുന്നവരും മടങ്ങുന്നവരും ട്രെയിനില്‍ ദുരിതയാത്രയാണ് നടത്തുന്നത്. വൈകിട്ട് നാലര കഴിഞ്ഞാല്‍ മംഗളൂരുവില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്കുള്ള പാസഞ്ചര്‍ ട്രെയിനിന്റെ ബോഗികള്‍ വെട്ടിക്കുറച്ചതോടെ ട്രെയിനിനെ ആശ്രയിക്കുന്ന നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായത്.
രാവിലെ ഏഴിന് കണ്ണൂരില്‍ നിന്ന് മംഗളുരുവിലേക്ക് യാത്ര തുടരുന്ന പാസഞ്ചര്‍ ട്രെയിനിന് നിലവില്‍ 10 കംപാര്‍ട്ട്‌മെന്റുകള്‍ മാത്രമാണ് ഉള്ളത്. ജില്ലാ ഭരണസിരാകേന്ദ്രമായ കാസര്‍കോട് കലക്ടറേറ്റിലേക്കടക്കം എത്തേണ്ട നൂറുകണക്കിന് യാത്രക്കാരാണ് വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് ഈ ട്രെയിനില്‍ കയറുന്നത്. പത്തിലേറെ കംപാര്‍ട്ട്‌മെന്റുകള്‍ ഉണ്ടായിരുന്ന ട്രെയിനിന്റെ കംപാര്‍ട്ട്‌മെന്റുകള്‍ വെട്ടിക്കുറച്ചതോടെ യാത്രക്കാര്‍ തീര്‍ത്തും ദുരിതത്തിലായി. യാത്രക്കാരെ കുത്തിനിറച്ചുള്ള ട്രെയിന്‍ യാത്ര ദുരിത പൂര്‍ണ്ണമായി.
കംപാര്‍ട്ട്‌മെന്റുകള്‍ വര്‍ധിപ്പിക്കാന്‍ റെയില്‍വേ തയ്യാറാവാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ട്രെയിനിലെ തിരക്ക് കാരണം നിരവധി യാത്രക്കാര്‍ക്ക് വിവിധ സ്‌റ്റേഷനുകളില്‍ നിന്ന് ട്രെയിനില്‍ കയറാനും പറ്റാത്ത അവസ്ഥയുണ്ട്. മംഗളുരുവില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന ട്രെയിന്‍ വൈകിട്ട് അഞ്ചരയ്ക്ക് കാസര്‍കോട്ടെത്തും. ഈ സമയത്തും ജീവനക്കാരും വിദ്യാര്‍ഥികളുമടക്കം നൂറുകണക്കിനാളുകള്‍ കയറാനുണ്ടാകും. എന്നാല്‍ രാവിലെയുള്ള അതേ അവസ്ഥയാണ് വൈകിട്ട് അനുഭവപ്പെടുന്നത്. പലര്‍ക്കും ട്രെയിനില്‍ കയറാന്‍ പറ്റാത്തതിനാല്‍ യാത്രയ്ക്ക് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നു. പാസഞ്ചര്‍ ട്രെയിന്‍ മാത്രം നിര്‍ത്തുന്ന സ്‌റ്റേഷനുകളില്‍ ഇറങ്ങേണ്ടതും കയറേണ്ടതുമായ യാത്രക്കാരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. രാവിലെ മംഗളുരുവിലേക്കുള്ള ട്രെയിന്‍ കണ്ണൂര്‍ വിട്ട്് മൂന്നോ, നാലോ സ്‌റ്റേഷനുകള്‍ കഴിയുമ്പോഴേക്കും യാത്രക്കാരുടെ തിരക്ക് പൂര്‍ണ്ണമാവുന്നു.
ട്രെയിനില്‍ കയറാന്‍ കഴിയാത്തതോടെ പലര്‍ക്കും കൃത്യസമയത്ത് ഓഫിസുകളിലെത്താന്‍ കഴിയാത്ത അവസ്ഥയുണ്ട്. മംഗളുരു പാസഞ്ചര്‍ ട്രെയിനിന് മുന്നില്‍ കടന്നു പോകേണ്ട ദിനംപ്രതിയുള്ള തിരുവനന്തപുരം-മംഗളുരു എക്‌സ്പ്രസ് വൈകി പാസഞ്ചര്‍ ട്രെയിനിന് പിന്നിലായാണ് വരുന്നതെങ്കില്‍ പാസഞ്ചര്‍ ട്രെയിനില്‍ തിരക്ക് രൂക്ഷമാവുന്നു. വെട്ടിക്കുറച്ച ബോഗികള്‍ പുനസ്ഥാപിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss