|    Oct 18 Thu, 2018 2:37 am
FLASH NEWS

പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി സ്‌റ്റോപ്പ് വേണമെന്ന ആവശ്യം കടലാസിലൊതുങ്ങി

Published : 13th September 2017 | Posted By: fsq

 

ചങ്ങരംകുളം: തൃശ്ശൂര്‍  മലപ്പുറം ജില്ലാ അതിര്‍ത്തിയായ പാവിട്ടപ്പുറത്ത് കെഎസ്ആര്‍ടിസി സ്‌റ്റോപ്പ് വേണമെന്ന ആവശ്യം കടലാസിലൊതുങ്ങി. കോക്കൂര്‍ ഗവ: ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍, അസ്സബാഹ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ (എയ്ഡഡ് ) അസ്സബാഹ് അറബിക്ക് കോളജ്, പാവിട്ടപ്പുറം എഎംഎല്‍പി സ്‌കൂളുമടക്കം  നിരവധി വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന അധ്യാപകരും വിദ്യാര്‍ഥികളും ദീര്‍ഘ ദൂര സ്ഥലങ്ങളില്‍ നിന്നും വരുന്നവരാണ് . കൂടാതെ കുന്നംകുളം ചാവക്കാട് തുടങ്ങിയ പ്രദേശങ്ങളിലേക്ക് ചിറക്കല്‍ പഴഞ്ഞി വഴി ബൈപാസും ഇതുവഴിയാണ് ഉള്ളത്.  ജില്ലയിലെ തന്നെ പ്രധാന പിഎസ്‌സി പരീക്ഷാ സെന്ററായ കോക്കൂര്‍ സ്‌ക്കൂളിലേക്ക് വരുന്നവരും പ്രധാനമായും ആശ്രയിക്കുന്നത് ഈ സ്‌റ്റോപ്പിനെയാണ്. നിലവില്‍ ഇവിടെയെത്തുന്ന യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസ് കിട്ടണമെങ്കില്‍ കിലോമീറ്റര്‍ അകലത്തിലുള്ള തൃശ്ശൂര്‍ ജില്ലയിലെ കടവല്ലൂരോ ജില്ലയിലെ ചങ്ങരംകുളത്തോ പോകണ്ട അവസ്ഥയാണ്. മുന്‍ കാലത്ത് ആവശ്യം മുന്‍കണ്ട് കൊണ്ട് ചില രാഷ്ട്രീയ പാര്‍ട്ടികള്‍ പൊന്നാനി ഡിപ്പോയില്‍ സമരം ചെയ്തതിനെ തുടര്‍ന്ന് പാവിട്ടപ്പുറം വഴി പൊന്നാനിയില്‍ നിന്നും കുന്നംകുളത്തേക്ക് ഓര്‍ഡിനറി സര്‍വീസ് തുടങ്ങിയിരുന്നു. സംസ്ഥാന പാത വഴി കൂടുതലും ഫാസ്റ്റ് പാസഞ്ചര്‍ അടക്കമുള്ള ബസുകള്‍ മാത്രമായതിനാല്‍ ഇവിടെ  നിര്‍ത്താറില്ല.  വിഷയം ഉന്നയിച്ച് സ്ഥലം എംഎല്‍എയും കേരള നിയമസഭ സ്പീക്കറുമായ പി ശ്രീരാമകൃഷ്ണന് ഹൈവേ ജാഗ്രതാ സമിതിയും പ്രദേശത്തുകാരും അപേക്ഷ സമര്‍പ്പിച്ചുവെങ്കിലും നടപടിയുണ്ടായിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss