|    Jan 18 Wed, 2017 5:13 am
FLASH NEWS

പാവറട്ടി പഞ്ചായത്തില്‍ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു

Published : 31st October 2015 | Posted By: SMR

പാവറട്ടി: പാവറട്ടി പഞ്ചായത്തില്‍ എസ്ഡിപിഐ, യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകളും പ്രചാരണ ബോര്‍ഡുകളും വ്യാപകമായി നശിപ്പിക്കുന്നതായി പരാതി. ഒന്ന്, 12 വാര്‍ഡുകളിലാണ് സാമൂഹിക വിരുദ്ധരുടെ ആക്രമണം. ഒന്നാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അമ്പാടി മണിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. 12ാം വാര്‍ഡില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി റഷീദ് പുളിക്കലിന്റെ പ്രചാരണ ബോ ര്‍ഡ് നശിപ്പിച്ചു.
ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ഇതര രാഷ്ട്രീയ കക്ഷി നേതാക്കള്‍ ആരോപിച്ചു. തീരപ്രദേശമായ കോളനിക്ക് പാടിഞ്ഞാറുഭാഗത്ത് ജനവാസ കേന്ദ്രത്തില്‍ പൊതുസ്മശാനം വരുന്നത് അനുകൂലിക്കുന്നവര്‍ക്ക് വോട്ട് ചെയ്യില്ലന്ന നിലപാടാണ് ബിജെപി പ്രവര്‍ത്തകരെ ചൊടിപ്പിച്ചത്.
ബിജെപി നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നും തിരഞ്ഞെടുപ്പിലൂടെ വോട്ടര്‍മാര്‍ പ്രതികരിക്കണമെന്നും എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് ഷെഫീര്‍ ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക