|    Jul 23 Mon, 2018 7:58 am

പാവറട്ടി കുടിവെള്ള പദ്ധതി : ജലവിതരണം പുനരാരംഭിക്കാന്‍ പ്രവൃത്തി തുടങ്ങി

Published : 29th September 2017 | Posted By: fsq

 

ആനക്കര: പാവറട്ടി കുടിവെള്ള പദ്ധതിയുടെ പൊട്ടിയ പൈപ്പ് ലൈനില്‍ അറ്റകുറ്റപ്പണി തുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ ടെക്‌നിക്കല്‍ വിഭാഗമാണ് അറ്റകുറ്റപ്പണി നടത്തുന്നത്. ഇന്നലെ രാവിലെയാണ് പണിയാരംഭിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭൂമിക്കടിയിലൂടെ പോകുന്ന കൂറ്റന്‍ പൈപ്പ് പൊട്ടിയത്. ചാലിശ്ശേരി-പെരുമ്പിലാവ് റൂട്ടില്‍ അറക്കലിന് സമീപമാണ് പൈപ്പ് പൊട്ടിയത്. ഇതോടെ റോഡ് തകരുകയും, സമീപത്തെ വീട്ടിലേക്ക് വെള്ളം ഇരച്ചുകയറുകയും ചെയ്തിരുന്നു. മണ്ണുമാന്തിയന്ത്രം കൊണ്ട് വലിയ കുഴിയെടുത്താണ് ജലവിതരണം പുനരാരംഭിക്കനുള്ള പ്രവൃത്തി നടത്തുന്നത്. കുഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം മോട്ടോര്‍ വെച്ച് പമ്പ് ചെയ്താണ് പുറത്തേക്ക് കളയുന്നത്. വെള്ളം പൂര്‍ണമായും ഒഴിപ്പിച്ചാല്‍ മാത്രമെ അറ്റകുറ്റപ്പണി നടത്താനാവുകയുള്ളൂ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss