|    Jul 20 Fri, 2018 8:21 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രം

Published : 2nd August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കുള്ള പാചകവാതക സബ്‌സിഡി തുടരുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാന്‍മന്ത്രി ഉജ്വല്‍ യോജന പദ്ധതിപ്രകാരമുള്ള സബ്‌സിഡിയാണ് തുടരുകയെന്നും അനര്‍ഹര്‍ക്കുള്ള സബ്‌സിഡിയാണ് നിര്‍ത്തലാക്കുന്നതെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജ്യസഭയില്‍ അറിയിച്ചു. കഴിഞ്ഞ യുപിഎ സര്‍ക്കാരാണ് പാചകവാതക സബ്‌സിഡി നിര്‍ത്തലാക്കാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചോടെ എല്ലാ സബ്‌സിഡികളും ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പാചകവാതക സിലിണ്ടറിനു പ്രതിമാസം നാലു രൂപ വീതം വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. മെയ് 30ന് കേന്ദ്രസര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദേശം ജൂണ്‍ ഒന്നിനാണ് നിലവില്‍വന്നതെന്നും മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ കഴിഞ്ഞദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss