|    Jan 24 Tue, 2017 12:54 pm
FLASH NEWS

പാവപ്പെട്ടവര്‍ക്കായി ലുലു ഗ്രൂപ്പിന്റെ 40 ലക്ഷം ദിര്‍ഹത്തിന്റെ സഹായം

Published : 24th May 2016 | Posted By: mi.ptk

lulu

ദുബയ്്്: മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ചാരിറ്റി ആന്‍ഡ് ഹ്യൂമനിറ്റേറിയന്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ലുലു ഗ്രൂപ്പ് സ്വദേശികള്‍ക്കും താമസക്കാര്‍ക്കുമായി നടത്തുന്ന ചാരിറ്റി കാര്‍ഡ് വിതരണത്തില്‍ ലുലു ഗ്രൂപ്പ് പങ്കാളികളാകും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് വൈസ് ചെയര്‍മാന്‍ ഇബ്രാഹിം ബൂമില്‍ഹയും ലുലു ഗ്രൂപ്പ് ചെയര്‍മാനും എം.ഡിയുമായ എം.എ. യൂസഫലിയും ഒപ്പിട്ടു. ഈ വര്‍ഷം 40 ലക്ഷം ദിര്‍ഹത്തിന്റെ കാര്‍ഡുകളാണ് വിതരണം ചെയ്യുന്നത്. ഏഴ് എമിറേറ്റുകളിലെയും 5000ഓളം നിര്‍ധന സ്വദേശി കുടുംബങ്ങള്‍ക്കാണ് കാര്‍ഡുകള്‍ വിതരണം ചെയ്യുക. 500 ദിര്‍ഹത്തിന്റെ കാര്‍ഡുകള്‍ ഉപയോഗിച്ച് ലുലു ഔട്‌ലറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാം. ഒമ്പതാം വര്‍ഷമാണ് ഇത്തരത്തില്‍ ലുലു ഗ്രൂപ്പ് പദ്ധതിയുമായി സഹകരിക്കുന്നത്. ഈ വര്‍ഷത്തേത് ഉള്‍പ്പെടെ ഇതുവരെ 24 ദശലക്ഷം ദിര്‍ഹത്തിന്റെ കാര്‍ഡുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് യൂസുഫലി പറഞ്ഞു. ഈ വര്‍ഷം കൂടുതല്‍ കുടുംബങ്ങള്‍ക്ക് സഹായമത്തെിക്കുമെന്ന് ഇബ്രാഹിം ബൂമില്‍ഹ പറഞ്ഞു. യൂസഫലിക്ക് അദ്ദേഹം അംഗീകാര പത്രം കൈമാറി. ഫൗണ്ടേഷന്‍ ജനറല്‍ മാനേജര്‍ സാലിഹ് സാഹിര്‍ സാലിഹ് അല്‍ മസ്‌റൂഇ, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം.എ. സലിം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 174 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക