|    Jul 22 Sun, 2018 10:17 am
FLASH NEWS

പാവങ്ങളെ സഹായിക്കാന്‍ ഓര്‍മിപ്പിച്ച് മാര്‍ കുണ്ടുകുളം അനുസ്മരണം

Published : 18th September 2017 | Posted By: fsq

 

തൃശൂര്‍: പാവങ്ങളെ സഹായിക്കുന്ന ശൈലി ജീവിതത്തില്‍ പകര്‍ത്തണമെന്നാണ് മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി നമ്മെ ഓര്‍മിപ്പിക്കുന്നതെന്ന് അനുസ്മരണ സെമിനാര്‍. നമ്മുടെ ശരീരവും സമ്പത്തും മറ്റുള്ളവരെ സഹായിക്കാനുള്ളതാണെന്നാണു മാര്‍ കുണ്ടുകുളം പഠിപ്പിച്ചതെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും അദ്ദേഹം സഹായമേകി. പാവപ്പെട്ടവരെ സഹായിക്കാതിരിക്കുന്നതാണ് ഏറ്റവും വലിയ പാപമെന്ന് അദ്ദേഹം പഠിപ്പിച്ചു. കുണ്ടുകുളം പിതാവിന്റെ മധ്യസ്ഥതയില്‍ അസുഖം മാറിക്കിട്ടിയ അനുഭവം തനിക്കുണ്ടെന്നും മാര്‍ ടോണി നീലങ്കാവില്‍ പറഞ്ഞു. പാവപ്പെട്ടവരോടു പക്ഷം ചേരുന്ന ദര്‍ശനമാണ് ജനകീയ വിഷയങ്ങളിലും മാര്‍ കുണ്ടുകുളത്തിന് ഉണ്ടായിരുന്നതെന്ന് അദ്ദേഹത്തിന്റെ സാമൂഹ്യ ദര്‍ശനങ്ങളെക്കുറിച്ചു പ്രഭാഷണം നടത്തിയ ഡോ. പി വി കൃഷ്ണന്‍ നായര്‍ അനുസ്മരിച്ചു. കാട്ടാളനെ മനുഷ്യനിലേക്കും മനുഷ്യനെ വിശുദ്ധമായ ദൈവാവസ്ഥയിലേക്കും നയിക്കണമെന്നാണ് മതങ്ങള്‍ പഠിപ്പിക്കുന്നത്. അദ്ദേഹം പറഞ്ഞു. വികാരി ജനറാള്‍ മോണ്‍ തോമസ് കാക്കശേരി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന, ജോയിന്റ് സെക്രട്ടറി ഡോ. ഡെയ്‌സണ്‍ പാണേങ്ങാടന്‍, ഏകോപന സമിതി സെക്രട്ടറി എ.എ. ആന്റണി സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ. ജോജു ആളൂര്‍, പ്രിസ്പിറ്റല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോസ് കോനിക്കര, ഫാ. ജിയോ കടവി, ജോര്‍ജ് ചിറമ്മല്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss