|    Jun 25 Mon, 2018 3:23 pm
Home   >  Sports  >  Cricket  >  

പാവം റിഷഭിന് ഒന്നും മനസിലായില്ല; ഞൊടിയിടയില്‍ വിക്കറ്റ് തെറിപ്പിച്ച് റെയ്‌ന

Published : 11th May 2017 | Posted By: ev sports


ന്യൂഡല്‍ഹി: ക്രിക്കറ്റ് കളിയില്‍ ശ്രദ്ധയുടെ കാര്യം എന്തായാലും റിഷഭ് പാന്ത് ഇനി ജീവിതത്തില്‍ മറക്കാനിടയില്ല. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്-ഗുജറാത്ത് ലയണ്‍സ് മല്‍സരത്തില്‍ റിഷഭ് പാന്ത് റണ്ണൗട്ടായത് അത്തരമൊരു അശ്രദ്ധയുടെ ഭാഗമായാണ്. പാന്തിന്റെ ഒരു നിമിഷത്തെ അശ്രദ്ധയെ സുരേഷ് റെയ്‌നയുടെ മിന്നല്‍ ഫീല്‍ഡിങ് മുതലാക്കിയപ്പോള്‍ പാന്തിന് നിര്‍ണായക സമയത്ത് വിക്കറ്റ് നഷ്ടപ്പെട്ടു.
ഗുജറാത്തുയര്‍ത്തിയ 196 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റിങിനിറങ്ങിയ ഡല്‍ഹിക്ക് തുടക്കത്തിലേ തന്നെ സഞ്ജു സാംസണെ നഷ്ടമായി. രണ്ടാമനായി ക്രീസിലെത്തിയ റിഷഭ് പാന്ത് പ്രദീപ് സാങ്‌വാനെറിഞ്ഞ രണ്ടാം ഓവറിലാണ് അനാവശ്യമായി വിക്കറ്റ് തുലച്ചത്. റിഷഭിന്റ കാലില്‍ തട്ടിയ പന്തിനെ എല്‍ബിക്കുവേണ്ടി സാങ്‌വാന്‍ അപ്പീല്‍ ചെയ്തു. ഈ സമയം ഔട്ടാണോ അല്ലയോ എന്ന ആശങ്കയില്‍ ബാറ്റു ക്രീസില്‍ കുത്താതെ നിന്ന റിഷഭിന്റെ വിക്കറ്റ് സ്ലിപ്പില്‍ നിന്ന സുരേഷ് റെയ്‌ന നേരിട്ടുള്ള ത്രേയിലൂടെ തെറുപ്പിക്കുകയായിരുന്നു. ആവേശം നിറഞ്ഞ് നിന്ന മല്‍സരത്തില്‍ ഗുജറാത്തിനെ രണ്ട് വിക്കറ്റിന് ഡല്‍ഹി പരാജയപ്പെടുത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss