|    Oct 18 Thu, 2018 9:12 pm
FLASH NEWS
Home   >  Editpage  >  Second edit  >  

പാഴാവുന്ന ഭക്ഷ്യവസ്തുക്കള്‍

Published : 16th January 2017 | Posted By: fsq

 

കൃഷിയിടത്തില്‍ നിന്നു തീന്‍മേശയില്‍ എത്തുന്നതിനു മുമ്പ് ഭക്ഷണസാധനങ്ങളില്‍ കാര്യമായൊരു ഭാഗം നഷ്ടപ്പെടുകയാണ്. ലോക ഭക്ഷ്യ സംഘടനയുടെ അഭിപ്രായത്തില്‍ ഇത് 1300 കോടി മെട്രിക് ടണ്‍ വരും. എലികളും പ്രാണികളും കുറേ ഭാഗം തിന്നുതീര്‍ക്കും. മതിയായ സംരക്ഷണമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ പുഴുത്തുനാറും. സമ്പന്ന രാജ്യങ്ങളില്‍ കാലപ്പഴക്കം മൂലമാണ് ആഹാരസാധനങ്ങള്‍ ഉപയോഗശൂന്യമാവുന്നത്. കര്‍ഷകരോ ഭക്ഷ്യവസ്തുക്കള്‍ പാകപ്പെടുത്തുന്ന കമ്പനികളോ ഇതു സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കാറില്ല. സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ക്ക് ഇതൊരു കച്ചവട രഹസ്യമാണ്. ഭക്ഷ്യസാധനങ്ങള്‍ ഉപയോഗശൂന്യമാവുന്നത് പരിസ്ഥിതിക്കും വലിയ ആഘാതം ഏല്‍പിക്കുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന വെള്ളം, വളം, ഇന്ധനം എന്നിവ വെറുതെയാവുന്നു എന്നതാണ് അതിനര്‍ഥം. ബ്രസീല്‍ പോലുള്ള വലിയൊരു രാഷ്ട്രം മൊത്തം ഉല്‍പാദിപ്പിക്കുന്ന ഭക്ഷണസാധനങ്ങള്‍ക്ക് തുല്യമാണ് അതുകൊണ്ട് ഉണ്ടാവുന്ന ഹരിതഗൃഹ വാതകങ്ങള്‍. ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്തുകയാണ് ഇതിനൊരു പരിഹാരം. 2030 ആവുന്നതോടെ പാഴാവുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് പകുതിയാക്കുന്നത് യുഎന്‍ അതിന്റെ സഹസ്രാബ്ദ ലക്ഷ്യങ്ങളില്‍ പെടുത്തിയത് പാക്കേജിങ് മെച്ചപ്പെടുത്താനാണ്. പെട്ടെന്നു കേടു വരുന്ന മാംസം, പാല്‍ എന്നിവ വാക്വം പാക്ക് ചെയ്യുന്നത് അവ ദീര്‍ഘകാലം കേടുവരാതെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഓക്‌സിഡേഷന്‍ തടയുന്നതുവഴി അത്തരം വസ്തുക്കള്‍ പെട്ടെന്നു കേടു വരാതെ സൂക്ഷിക്കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss