|    Jan 17 Tue, 2017 4:44 pm
FLASH NEWS

പാഴാക്കാനുള്ളതാണ് ഉറപ്പുകളെങ്കില്‍ എന്തിനാണ് ഇത് : കെയുഡബ്ല്യുജെ

Published : 15th October 2016 | Posted By: SMR

കൊച്ചി: ചീഫ് ജസ്റ്റിസിനെ അവഹേളിക്കുംവിധം മാധ്യമപ്രവര്‍ത്തകരെ വീണ്ടും വീണ്ടും കോടതിയില്‍ തടയുകയും കൈയേറ്റം ചെയ്യുകയും ചെയ്യുന്ന ഒരു വിഭാഗം അഭിഭാഷകരുടെ അക്രമാസക്ത നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.വെള്ളിയാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ നടന്ന അതിക്രമത്തെ ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും എങ്ങനെയാണ് കാണുന്നതെന്നറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ട്. പാഴാക്കാനുള്ളതാണ് ഉറപ്പുകളെങ്കില്‍ ചീഫ് ജസ്റ്റിസ് എന്തിനാണിങ്ങനെ ആവര്‍ത്തിച്ച് ഉറപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെയും നീതിന്യായ വ്യവസ്ഥകളെയും വെല്ലുവിളിക്കുന്ന അഭിഭാഷകരില്‍ ഒരു വിഭാഗത്തെ ഇനിയും സംരക്ഷിക്കാന്‍ നീതിപീഠം തയ്യാറാവരുത്. മുഖ്യ ന്യായാധിപന്റെയും മുഖ്യമന്ത്രിയുടെയും വാക്കുകളെ മുഖവിലയ്‌ക്കെടുത്താണ് കോടതി റിപോര്‍ട്ടിങ്ങിനായി മാധ്യമപ്രവര്‍ത്തകര്‍ എത്തിയത്. കേരളീയ സമൂഹവും കോടതി വിലക്കിനെതിരേ ശക്തമായി രംഗത്ത് വരണമെന്നും സംസ്ഥാന കമ്മിറ്റി പത്രക്കുറിപ്പില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക