|    Jan 21 Sat, 2017 11:09 pm
FLASH NEWS

പാളയം സബ്‌വേ: പാലികാബസാര്‍ മോഡലില്‍ മാര്‍ക്കറ്റാക്കാന്‍ ആലോചന

Published : 18th July 2016 | Posted By: SMR

കോഴിക്കോട്: പാളയത്തെ ഭൂഗര്‍ഭപാത (സബ്‌വേ) വഴിയോര കച്ചവടത്തിന് ഉപയോഗിക്കാന്‍ കോഴിക്കോട് നഗരസഭയ്ക്ക് ആലോചന. കല്ലായ് റോഡ് വികസനത്തിന് പാളയം കവലയിലെ നാലുമൂലയിലുമുള്ള സബ്‌വേ പൊളിച്ചു മാറ്റണമെന്ന് ആവശ്യം ഉന്നയിച്ചിരുന്നതാണ്.
എന്നാല്‍ നഗരസഭാ പൊതുജനമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ഇപ്പോള്‍ വഴിയോര കച്ചവടകേന്ദ്രമായി മാറ്റുന്നതിനെക്കുറിച്ച് രൂപകല്‍പന ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ മികച്ച ആര്‍ക്കിടെക്ചറുമായി ചര്‍ച്ച ചെയ്യുകയാണ്. ഡല്‍ഹിയിലെ പാലികബസാറുപോലെയോ പൂനയിലെ മാര്‍ക്കറ്റ് പോ ലെയോ സബ്‌വേയുടെ സ്ഥലം പൂര്‍ണമായി ഉപയോഗപ്പെടുത്തി നഗരത്തിലൊരു നൂതന ഷോപ്പിങ് കൗതുകം പണിയാന്‍ കഴിയുമെന്ന് കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ് ചെയര്‍പേഴ്‌സന്‍ ലളിതപ്രഭ പറഞ്ഞു. ഇതു സംബന്ധിച്ച ആലോചനകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. കോഴിക്കോടിന്റെ പൂമുഖമായ പാളയത്ത് കാല്‍നടയാത്രക്കാര്‍ക്കുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായി അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന പി എം അബൂബക്കറാണ് വിശാലമായ സബ്‌വേ പണിതത്. യുദ്ധകാല അടിസ്ഥാനത്തില്‍ അതിവേഗം നിര്‍മാണം പൂര്‍ത്തിയാക്കിയത് അക്കാലത്ത് ഏറെ പ്രശംസ നേടിയിരുന്നു.
എന്നാല്‍ റോഡ് മുറിച്ചു കടക്കാന്‍ വളരെ കുറച്ചുകാലം മാത്രമേ ജനം ഇവ ഉപയോഗപ്പെടുത്തിയുള്ളൂ. ഉപയോഗശൂന്യമായി കിടന്നതോടെ സാമൂഹികവിരുദ്ധര്‍ അവരുടെ താവളമാക്കി. പെരുംമഴക്കാലത്ത് സബ്‌വേയില്‍ വെള്ളം നിറഞ്ഞ് തോടായി. അഴുക്കുവെള്ള സംഭരണി കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി. പിന്നീട് നഗരസഭ നാലുവഴികളും കൊളാസ്പര്‍ഗേറ്റ് വെച്ച് അടച്ചിട്ടു.
നാലുമൂലകളിലും കവാട കൂടാരങ്ങള്‍ പരസ്യപ്പലകകളാക്കി മാറ്റി. ഇതുകാരണം റോഡിലൂടെയുള്ള വാഹനസഞ്ചാരങ്ങള്‍ക്കും തടസ്സമായി. ഇതിനിടെയാണ് പാളയം മുതല്‍ കല്ലായി റോഡ് വീതി കൂട്ടി പുനര്‍ നിര്‍മ്മാണവുമായി പൊതുമരാമത്ത് രംഗത്ത് വന്നത്. ഇത് പൊളിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇനി ഏതായാലും സബ്‌വേ നിലനിര്‍ത്തിക്കൊണ്ട് തന്നെ അവ ഒരു വിപണന കേന്ദ്രമാക്കാന്‍ സാധ്യത ആരായുകയാണ് കോര്‍പറേഷന്‍ പൊതുമരാമത്ത് വിഭാഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക