|    Dec 11 Tue, 2018 2:02 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പാല്‍ സംസ്‌കരണ മേഖലയിലെ ശുചിത്വം പരിതാപകരം

Published : 14th August 2018 | Posted By: kasim kzm

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ പാല്‍ ഉല്‍പാദനരാഷ്ട്രമാണെങ്കിലും ഇന്ത്യയില്‍ പാല്‍ സംസ്‌കരണവും പാല്‍ ഭക്ഷ്യസംസ്‌കരണ മേഖലയിലെ ശുചിത്വവും പരിതാപകരമായ അവസ്ഥയിലാണെന്ന്് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാല (കുഫോസ്) വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍. കുഫോസില്‍ പാല്‍, ഭക്ഷ്യസംസ്‌കരണത്തില്‍ ഫുഡ് സയന്റിസ്റ്റ് ആന്റ് ടെക്‌നോളജിസ്റ്റുമായി സഹകരിച്ചു നടത്തുന്ന രണ്ടുദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആനന്ദില്‍ ഡോ. വര്‍ഗീസ് കുര്യന്‍ സൃഷ്ടിച്ച മാതൃകയില്‍ നിന്ന് അല്‍പം പോലും മുന്നേറാന്‍ ഇന്ത്യയില്‍ ക്ഷീരവ്യവസായത്തിനു കഴിഞ്ഞിട്ടില്ല. ആഗോള തലത്തില്‍ മൊത്തം ഉല്‍പാദനത്തിന്റെ 18 ശതമാനവും നല്‍കുന്നത് ഇന്ത്യയാണ്. എന്നാല്‍, ഉല്‍പാദനരംഗത്തെ ശുചിത്വമില്ലായ്മ മൂലം അതിന്റെ ഗുണഫലങ്ങള്‍ രാജ്യാന്തര മാര്‍ക്കറ്റില്‍ നിന്ന് ഇന്ത്യക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുഫോസ് ഫുഡ് സയന്‍സ് വിഭാഗം മേധാവി ഡോ. ടി ഡി നമ്പൂതിരി അധ്യക്ഷത വഹിച്ചു. രജിസ്ട്രാര്‍ ഡോ. വി എം വിക്ടര്‍ ജോര്‍ജ്, ഡോ. ടി വി ശങ്കര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss