|    Oct 22 Mon, 2018 7:01 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പാല്‍മിറയിലെ ആംഫി തിയേറ്റര്‍ ഐഎസ് തകര്‍ത്തു

Published : 21st January 2017 | Posted By: fsq

 

പാല്‍മിറ: സിറിയന്‍ പൗരാണിക നഗരമായ പാല്‍മിറയിലെ ആംഫി തിയേറ്ററിന്റെ ഒരു ഭാഗം സായുധസംഘമായ ഐഎസ് തകര്‍ത്തതായി റിപോര്‍ട്ട്. പാല്‍മിറയിലെ റോമന്‍ തിയേറ്ററും ടെട്രാപൈലോണും ഐഎസ് തകര്‍ത്തതായി സിറിയന്‍ പുരാവസ്തു വകുപ്പ് മേധാവി അറിയിച്ചു. കഴിഞ്ഞദിവസം 12 സാധാരണക്കാരെ ഐഎസ് വധിച്ചതായി സിറിയന്‍ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. യുനസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള നഗരമാണ് പാല്‍മിറ. പുരാതനമായ പല നിര്‍മിതികളുമുള്ള നഗരം. 2015 മെയ് മാസത്തില്‍ ആണ് ഐഎസ് പാല്‍മിറ പിടിച്ചടക്കിയത്. കഴിഞ്ഞവര്‍ഷം പാല്‍മിറയുടെ ചില ഭാഗങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചിരുന്നു. എന്നാല്‍ 4000ഓളം വരുന്ന ഐഎസ് തിരിച്ചെത്തിയതോടെ ഡിസംബറില്‍ സൈന്യം പിന്‍വലിയുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss