|    Nov 18 Sat, 2017 4:39 am

പാലോളി കുളമ്പ് പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു

Published : 7th August 2017 | Posted By: fsq

 

പട്ടാമ്പി: വിളയൂര്‍ പുലാമന്തോള്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തൂതപ്പുഴയിലെ പാലോളിക്കുളമ്പ്‌വളപുരം പാലത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു. തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ആകെ എട്ട് തൂണുകളാണ് നിര്‍മിച്ചിരിക്കുന്നത്. പുഴയില്‍ കുത്തൊഴുക്ക് വര്‍ധിച്ച സാഹചര്യത്തില്‍ പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ മുടക്കമില്ലാതെ പുരോഗമിക്കുന്നു. റോഡ്‌സ് ആന്റ് ബ്രിഡ്ജസ് സര്‍ക്കാര്‍ വിഭാഗം ഉദ്യോഗസ്ഥര്‍ പാലത്തിന്റെ നിര്‍മാണം പ്രവര്‍ത്തനം വിലയിരുത്തി. ഏറെ കാലത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് പാലോളി കുളമ്പ് വളപുരം  പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ചത്. മുന്‍ യുഡിഎഫ് മന്ത്രിസഭയുടെ ഭരണ കാലത്ത്  2015 ഫെബ്രവരിയില്‍ പട്ടാമ്പി എംഎല്‍എ സിപി മുഹമ്മദാണ്  പാലത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്. മറ്റ് സാങ്കേതിക അനുമതികള്‍ ലഭിക്കുമ്പോഴേക്കും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നതോടെ തുടര്‍നടപടികള്‍ തടസ്സപ്പെടുകയായിരുന്നു. അതിനു ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് കൂടി എത്തിയ തോടെ പ്രവൃത്തികള്‍ സ്തംഭിച്ചു. തുടര്‍ന്ന് അധികാരത്തില്‍ വന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ പരിശ്രമത്തിലാണ് 2017 ജനുവരിയില്‍ മന്ത്രി എകെ ബാലന്‍ പാലത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചത്. വളപുരം ഭാഗത്ത് നിന്നാണ് പ്രവൃത്തികള്‍ തടങ്ങിയത്. നബാര്‍ഡ് ധന സഹായത്തോടെ 14 കോടി എഴുപത് ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മിക്കുന്നത്. 157 മീറ്ററോളം നീളവൂം 11 മീറ്റര്‍ വീതിയും ഉണ്ടാവും. പാലത്തിന്റെ ഇരുവശത്തൂം ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാതയും ഒരുക്കും. 8 തൂണുകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായി. 7 സ്പാനുകളും പാലത്തിനുണ്ടാവും. ഇതില്‍ 2 സ്പാനുകളുടെ പണി പൂര്‍ത്തിയായി.   നിര്‍മാണ പ്രവര്‍ത്തികള്‍ റോഡ്‌സ് ആന്റ് ബ്രിഡ്‌സ് കോര്‍പറേഷന്റെ ജില്ലാ ഡിവിഷന്‍ എക്‌സി.എന്‍ജിനീയര്‍ ജയശ്രീ, അസി. എന്‍ജിനീയര്‍് ജയരാജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. 5 മാസത്തിനുള്ളില്‍ 40 ശതമാനം പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അടുത്ത ഘട്ടത്തില്‍  5 സ്‌നാപുകള്‍ വയ്ക്കന്ന പ്രവൃത്തികള്‍ നടക്കും. ഒഴുക്ക് കുറയുന്ന സാഹചര്യത്തില്‍ ഇതിന്റെ പ്രവൃത്തികള്‍ നടത്തും. ഇതിനൊപ്പം ഇരു വശത്തും അപ്‌റോച്ച് റോഡും നിര്‍മിക്കും. വളപുരം ഭാഗത്ത് 60 മീറ്റര്‍ റോഡിന്റെ പ്രവര്‍ത്തികളും പുരോഗമിക്കുന്നു. പാലോളിക്കുളമ്പ് ഭാഗത്ത് 600 മീറ്റര്‍  റോഡ് നിര്‍മിക്കാന്‍ ബാക്കിയുണ്ട്. ശേഷിക്കുന്ന പണികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പൊതു മരാമത്ത് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക