|    Jun 19 Tue, 2018 8:13 pm
FLASH NEWS

പാലോട്ടുപള്ളിയില്‍ സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 11th August 2017 | Posted By: fsq

 

മട്ടന്നൂര്‍: പാലോട്ടുപള്ളിയില്‍ യുഡിഎഫ് ആഹ്ലാദപ്രകടനത്തിനു നേരെ അക്രമം. ഇന്നലെ രാവിലെ 11ഓടെ യുഡിഎഫ് സ്ഥാനാര്‍ഥി നജ്മയുടെ വിജയാഘോഷം നടക്കുന്നതിനിടെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരെ ആക്രമിച്ചെന്നാണു പരാതി. യൂത്ത് ലീഗ് മുന്‍സിപ്പല്‍ പ്രസിഡന്റ് പി ആര്‍ ഉബൈദിന്റെ കാര്‍ അടിച്ചുതകര്‍ക്കുകയും സമീപം നിര്‍ത്തിയിട്ട ഓട്ടോ തകര്‍ക്കുകയും കൊളാരി വനിതാ ബാങ്കിന്റെ ചില്ലുകള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തു. പരിക്കേറ്റ യൂത്ത് ലീഗ് പ്രവര്‍ത്തകരായ സജാസ്(21), ഫായിസ്(23), ആസിഫ്(22), മുനാസ്(21), ഷര്‍ജാസ്(22) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസെത്തിയാണ് അക്രമികളെ വിരട്ടിയോടിച്ചത്. മട്ടന്നൂര്‍ സിഐഎ വി ജോണ്‍, എസ്‌ഐ എ വി ദിനേശന്‍ എന്നിവര്‍ സുരക്ഷാക്രമീകരണം നിയന്ത്രിച്ചു. സ്ഥലത്ത് വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss