|    Feb 26 Mon, 2018 6:54 am
FLASH NEWS
Home   >  Editpage  >  Second edit  >  

പാലും മുട്ടയും

Published : 7th February 2018 | Posted By: kasim kzm

പാലും മുട്ടയും മുട്ടയെന്നാല്‍ എന്താണെന്ന് നിര്‍വചിക്കണമെന്ന് അമേരിക്കയിലെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനോട് ആവശ്യപ്പെട്ടിരിക്കുന്നത് ബേക്കറിശൃംഖലയായ പാനെറാ ബ്രെഡ് ആണ്. തങ്ങള്‍ ഉണ്ടാക്കുന്ന സാന്‍ഡ്‌വിച്ചിന് പുതുതായുടച്ച മുട്ടയുടെ വെള്ള ഉപയോഗിക്കുമ്പോള്‍, മറ്റു കമ്പനികള്‍ സോയാബീന്‍ ഓയിലും സ്റ്റാര്‍ച്ചും സിട്രിക് ആസിഡും വെള്ളവുമൊക്കെ ഉപയോഗിക്കുന്നുവെന്നും അതുകൊണ്ട് അതിനെ എഗ് സാന്‍ഡ്‌വിച്ച് എന്നു പറയാനാവില്ലെന്നുമാണ് പാനെറാ അവകാശപ്പെടുന്നത്. എന്നാല്‍, എഫ്ഡിഎ ഒന്നും മിണ്ടിയിട്ടില്ല. ഏതായാലും അല്‍പം ഒച്ചപ്പാടുണ്ടാക്കി ജനശ്രദ്ധ ആകര്‍ഷിക്കാം എന്നതായിരിക്കും കമ്പനിയുടെ ഉന്നം. ഇതുപോലെ ആസ്‌ത്രേലിയയിലും കാനഡയിലുമൊക്കെ ക്ഷീരോല്‍പന്നശാലകളും ഒരു പുതിയ ആവശ്യമുയര്‍ത്തിയിരിക്കുന്നു. പാല്‍ എന്നാല്‍ എന്തെന്ന് പുനര്‍നിര്‍വചിക്കണമെന്നതാണത്. പശുവിന്റെയോ ആടിന്റെയോ അകിട്ടില്‍ നിന്നു കറന്നെടുക്കുന്ന പോഷകസമൃദ്ധമായ പാനീയം എന്നാവാം പരമ്പരാഗത നിര്‍വചനം. എന്നാല്‍, സോയാബീനില്‍ നിന്നും മറ്റും ഉല്‍പാദിപ്പിക്കുന്ന പാലിനെ ഈ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും അവ ജ്യൂസ് മാത്രമാണെന്നും പരമ്പരാഗത ക്ഷീരോല്‍പാദകര്‍ വാദിക്കുന്നു. പാലില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന വെണ്ണ, തൈര് തുടങ്ങിയ എല്ലാ ഉപോല്‍പന്നങ്ങളും ഭക്ഷ്യവിപണനരംഗത്തുള്ളപ്പോള്‍ കച്ചവടമല്‍സരം ഇനി പുതുനിര്‍വചനങ്ങളുടെ വെളിച്ചത്തിലായിരിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss