|    Mar 23 Thu, 2017 7:56 pm
FLASH NEWS

പാലിയേറ്റീവ് പരിചരണം മെഡിക്കല്‍ സിലബസില്‍ ഉള്‍പ്പെടുത്തണം : ഡോ. പി വി അജയന്‍

Published : 21st March 2017 | Posted By: fsq

 

കോഴിക്കോട്: പാലിയേറ്റീവ് കെയര്‍ കേവലമൊരു ശുശ്രൂഷാ കൂട്ടായ്മയല്ലെന്നും രോഗിയുടെയും കുടുംബത്തിന്റെയും അവകാശങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുന്ന, അവരോടുള്ള തങ്ങളുടെ കടമകള്‍ കൃത്യമായി പാലിക്കുന്ന വിഭാഗമാണെന്നും പ്രമുഖ പാലിയേറ്റീവ് പ്രവര്‍ത്തകനും തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ പ്രഫസറുമായ ഡോ. പി വി അജയന്‍ അഭിപ്രായപ്പെട്ടു. പാലിയേറ്റീവ് പ്രസ്ഥാനത്തിന്റെ കേരളത്തിലെ തുടക്കക്കാരില്‍ പ്രമുഖനായ ഡോ. അബ്ദുല്ല മണിമയുടെ ‘മാലാഖമാരല്ല, മനുഷ്യരായിട്ടുതന്നെ’ എന്ന പുസ്തകം സഞ്ചാരസാഹിത്യകാരനായ മൊയ്തു കിഴിശ്ശേരിക്കു നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട്ടെ ഐപിബി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. പാലിയേറ്റീവ് പരിചരണം നമ്മുടെ മെഡിക്കല്‍ സിലബസില്‍ ഉള്‍പ്പെടുത്തേണ്ട സമയം അതിക്രമിച്ചിട്ടുണ്ട്.  പാലിയേറ്റീവ് പരിചരണ സംരംഭങ്ങളുടെ കേരളത്തിലെ വികാസപരിണാമങ്ങള്‍ ശരിയായ രീതിയില്‍ അടയാളപ്പെടുത്തുന്ന പുസ്തകമാണിതെന്നും ഡോ. അജയന്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ രിസാല മാനേജിങ് എഡിറ്റര്‍ എസ് ഷറഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കുതിരവട്ടം മനോരോഗ ആശുപത്രിയിലെ ഇ അബ്ദുല്‍ മജീദ് പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യവും അറിവും സമയവും സമൂഹത്തിനുകൂടി പങ്കുവയ്ക്കാനുള്ളതാണെന്നും അവനവനിലേക്ക് ചൂണ്ടുന്ന വിരലുകളായി മാറുമ്പോഴാണ് ചികിത്സാരംഗത്ത് കൃത്യമായ വിളവെടുപ്പ് നടത്താന്‍ കഴിയുന്നതെന്നും ഡോ. അബ്ദുല്ല മണിമ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകനായ രാജീവ് ശങ്കരന്‍, ഡോ. അജ്മല്‍, ചാക്കീരി അബൂബക്കര്‍, കരീം വാഴക്കാട്, എം മുഹമ്മദ് സാദിഖ്, സി കെ ജാഫര്‍ സംസാരിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക