|    Jan 22 Sun, 2017 7:50 pm
FLASH NEWS

പാലിയേക്കര ടോള്‍ പ്ലാസ സമാന്തരപാത വീണ്ടും അടച്ചു

Published : 5th October 2016 | Posted By: SMR

പുതുക്കാട് (തൃശൂര്‍): ജില്ലാ കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് സമരക്കാര്‍ തുറന്ന പാലിയേക്കര ടോള്‍ പ്ലാസ സമാന്തരപാത വീണ്ടുമടച്ചു. ശനിയാഴ്ച രാത്രി സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുറന്ന പാതയാണ് ടോള്‍ പ്ലാസ അധികൃതര്‍ ഇരുമ്പുതൂണുകള്‍ സ്ഥാപിച്ച് അടച്ചുകെട്ടിയത്. ചാലക്കുടി ഡിവൈഎസ്പി പി വാഹിദിന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹത്തിന്റെ കാവലിലായിരുന്നു നടപടി.
നേരത്തേ കാറുകള്‍ക്ക് ഇതിലൂടെ പോവാമായിരുന്നു. ഇപ്പോള്‍ 1.3 മീറ്റര്‍ വീതി മാത്രം വിട്ടാണ് അടച്ചത്. ഇന്നലെ വെളുപ്പിന് രണ്ടിന് ആരംഭിച്ച പ്രവൃത്തികള്‍ രാവിലെ ആറോടെ പൂര്‍ത്തിയാക്കി. കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലിസ് സംരക്ഷണം നല്‍കിയതെന്നാണ് പറയുന്നത്. എന്നാല്‍, തന്റെ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചാണ് ചിലര്‍ സമാന്തരപാതയുടെ തടസ്സം നീക്കിയതെന്ന്  ജില്ലാ കലക്ടര്‍ എ കൗശിഗന്‍ അറിയിച്ചു. പാത അടച്ചുകെട്ടുന്നതിന് ടോള്‍ പ്ലാസ അധികൃതര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലിസിന് നിര്‍ദേശം നല്‍കിയിരുന്നു. ദേശീയപാതയിലെ അപാകതകളും ചിറങ്ങരയിലെ സര്‍വീസ് റോഡിന്റെ പ്രശ്‌നങ്ങളും ഉടന്‍ പരിഹരിക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സമാന്തരപാത പൊളിച്ചുനീക്കിയ നിലയില്‍ കണ്ടെത്തിയത്. പാതയിലെ തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ട്  മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരം, സുജിത്ത് ഇടശ്ശേരി എന്നിവര്‍ കലക്ടര്‍ക്ക് നിവേദനം നല്‍കിയിരുന്നു. ഇതുസംബന്ധിച്ചു നിയമനടപടികള്‍ സ്വീകരിക്കാന്‍ പ്രൊജക്ട് ഡയറക്ടര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി.
ഇതിനിടയിലാണ് ഒരുഭാഗത്ത് കോണ്‍ക്രീറ്റില്‍ സ്ഥാപിച്ചിരുന്ന മൂന്ന് ഇരുമ്പ് റെയില്‍ പ്ലേറ്റുകള്‍ അറുത്തുമാറ്റിയത്. തുടര്‍ന്ന് ഭാരവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കടന്നുപോവാമായിരുന്നു. വാഹനങ്ങള്‍ ടോള്‍ നല്‍കാതെ സമാന്തരപാതയിലൂടെ പോവുന്നത് തടയാനായിരുന്നു ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഉരുക്കുബീമുകള്‍ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക