|    Apr 23 Sun, 2017 3:28 pm
FLASH NEWS

പാലിയേക്കര ടോള്‍; കലക്്ടറേറ്റ് ധര്‍ണ എട്ടിന്

Published : 4th November 2016 | Posted By: SMR

തൃശൂര്‍: ദേശീയ പാതയില്‍ നടക്കുന്ന കൊള്ളയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാരത് ജനറല്‍ കണ്‍സ്യൂമേഴ്‌സ് അസോസിയേഷന്റൈ നേതൃത്വത്തില്‍ ഈ മാസം എട്ടിന് കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് ധര്‍ണ. പുതുക്കാട് സെന്ററില്‍ ഓവര്‍ബ്രിഡ്ജ് നിര്‍മിക്കുക, പാലിയേക്കര മണലി പഴയ റോഡ് ഹൈവേയിലേക്ക് തുറന്നുകൊടുക്കുക, സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കുക, സിഗ്നലുകളും ബ്ലിങ്കര്‍ ലൈറ്റുകളും പ്രവര്‍ത്തന സജ്ജമാക്കുക, ഹൈവേയിലെയും ടോള്‍ ബൂത്തിലെയും നിരീക്ഷണ കാമറകള്‍ പ്രവര്‍ത്തിപ്പിക്കുക, വഴിവിളക്കുകള്‍ സ്ഥാപിക്കുക, കഴിഞ്ഞ അഞ്ച് വര്‍ഷമായി പാലിയേക്കര ടോള്‍ബൂത്തില്‍ പിരിച്ച തുക പരസ്യപ്പെടുത്തുക, ടോള്‍ കമ്പനിക്ക് പോലിസും ജില്ലാ ഭരണകൂടവും നല്‍കുന്ന പിന്തുണ പിന്‍വലിക്കുക, ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ വിഭാഗങ്ങളുടെയും അടിയന്തര യോഗം വിളിക്കുക, അതുവരെ ടോ ള്‍ പിരിവ് നിര്‍ത്തി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ. ടോള്‍ ബൂത്തിലെ പോലിസിന്റെ സേവനം അവസാനിപ്പിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികളായ കെ സി കാര്‍ത്തികേയന്‍, ശ്രീധരന്‍ തേറമ്പില്‍, എം ബലരാമന്‍ നായര്‍, പി എം എം ഷെറീഫ്, ലത സുധന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day