|    Nov 23 Thu, 2017 8:37 pm
FLASH NEWS

പാലാ-പൊന്‍കുന്നം റോഡില്‍ വീണ്ടും അപകട പരമ്പര; രണ്ടു പേര്‍ക്ക് പരിക്ക്

Published : 8th November 2017 | Posted By: fsq

 

പൊന്‍കുന്നം: പാലാ പൊന്‍കുന്നം റോഡില്‍ ഇന്നലെ മൂന്ന് വാഹനാപകടങ്ങള്‍ സംഭവിച്ചു. ഇളങ്ങുളം രണ്ടാംമൈലിനു സമീപം കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. കാറില്‍ സഞ്ചരിച്ച തൊടുപുഴ മഠത്തില്‍ കണ്ടത്തില്‍ ജോര്‍ജ് (74), െ്രെഡവര്‍ തൊടുപുഴ മാറാട്ടില്‍ക്കുന്നേല്‍ റഷീദ് എന്നിവര്‍ക്കാണു പരിക്കേറ്റത്. വൈകീട്ട് 4.30ഓടെയായിരുന്നു അപകടം. തൊടുപുഴയില്‍ നിന്നു പൊന്‍കുന്നം ഭാഗത്തേക്കു വരികയായിരുന്ന കാറിനു കുറുകെ പനമറ്റത്തേക്കു പെട്ടെന്നു വാന്‍ തിരിഞ്ഞു കയറിയപ്പോഴാണു കൂട്ടിയിടിച്ചത്. പരിക്കേറ്റവര്‍ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടി. പി പി റോഡില്‍ കൂരാലി കവലയ്ക്കു സമീപം നിര്‍ത്തിയിട്ട കാറിലേക്ക് തനിയെ ഉരുണ്ടു വന്ന കാറിടിച്ചു.എതിര്‍വശത്ത് സ്റ്റേറ്റ് ബാങ്കിനു സമീപം ചെറിയ ഇറക്കത്തില്‍ നിര്‍ത്തിയിട്ട കാര്‍ മുമ്പോട്ടുരുണ്ടു ഷോപ്പിങ് കോംപ്ലക്‌സിനു മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലിടിച്ചു നില്‍ക്കുകയായിരുന്നു. ഈ കാര്‍ വന്നിടിച്ച് നിര്‍ത്തിയിട്ട കാറിനു സാരമായ കേടുപാടുണ്ട്. ഇന്നലെ പുലര്‍ച്ചെ പനമറ്റം നാലാംമൈല്‍ കവലയില്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹന വില്‍പ്പന കേന്ദ്രത്തിലേക്കു ലോറി നിയന്ത്രണം തെറ്റി പാഞ്ഞുകയറി. ഷോറൂമില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. ഷോറൂം വളപ്പിന്റെ കൈവരികളും തകര്‍ന്നു. ലോറി നിര്‍ത്താതെ പോയി. പോലിസും നാട്ടുകാരും ഉടന്‍ തന്നെ പിന്തുടര്‍ന്നെങ്കിലും ലോറി കണ്ടെത്താനായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക