|    Jan 24 Tue, 2017 2:53 pm
FLASH NEWS

പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കും

Published : 18th October 2016 | Posted By: Abbasali tf

പാലാ: ആധുനിക രീതിയില്‍ നവീകരിക്കുന്ന പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് നിര്‍മാണം ഉടന്‍ ആരംഭിക്കും. ഇതിനാവശ്യമായ സാധനസാമഗ്രികള്‍ കഴിഞ്ഞ ദിവസം പാലായിലെത്തിച്ചു. മഴ മാറിയാല്‍ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. രണ്ടരക്കോടി രൂപ മുടക്കില്‍ ജര്‍മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത സാധന സാമഗ്രികളാണ് എത്തിച്ചത്. കപ്പലില്‍ കൊച്ചിയില്‍ കൊണ്ടുവന്ന സാധനസാമഗ്രികള്‍ എട്ടു വലിയ കണ്ടെയ്‌നര്‍ ലോറികളിലാണ് പാലായിലെത്തിച്ചത്. സിന്തറ്റിക് ട്രാക്ക് നിര്‍മിക്കുന്നതിനുള്ള മെറ്റീരിയല്‍സ്, പശ, കെമിക്കല്‍സ്, മറ്റ് അനുബന്ധ സാമഗ്രികള്‍ എന്നിവയാണ് എത്തിച്ചത്. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള കമ്പനിയാണ് സിന്തറ്റിക് ട്രാക്കിന്റെ നിര്‍മാണം നടത്തുന്നത്. നഗരസഭാ സ്റ്റേഡിയത്തിന്റെ ഒന്നാം ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 17 കോടി രൂപ ഇതുവരെ നിര്‍മാണത്തിനായി മുടക്കിയിട്ടുണ്ട്. കൂടാതെ നാലരക്കോടി രൂപ മുടക്കി സ്റ്റേഡിയത്തിന്റെ സംരക്ഷണ ഭിത്തിയും നിര്‍മിച്ചു. രണ്ടാം ഘട്ടത്തില്‍ ഫുട്‌ബോള്‍, വോളിബോള്‍ കോര്‍ട്ടുകള്‍ തയ്യാറാക്കും. നീന്തല്‍ കുളം, ഓഫിസ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണം നേരത്തെ പൂര്‍ത്തിയായി. സ്റ്റേഡിയത്തിനു ചുറ്റും നടപ്പാത നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. മഴ നനയാതെ വ്യായാമം നടത്താന്‍ സാധിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. ആവശ്യമായ തുക അനുവദിക്കാത്തതിനാല്‍ ഇതിന്റെ നിര്‍മാണം ആരംഭിച്ചിട്ടില്ല. രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക