|    Jan 19 Thu, 2017 10:10 am

പാലാ നഗരത്തിലെ മോഷണം; യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി

Published : 5th October 2016 | Posted By: Abbasali tf

പാലാ: നഗരത്തിലെ കടകളില്‍ മോഷണം നടത്തിയയാളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. മുണ്ടക്കയം 31ാം മൈല്‍ സ്വദേശി സതീശനെ (19) ആണ് പാലാ പോലിസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയത്.കാഞ്ഞിരപ്പളളിയില്‍ കഴിഞ്ഞ ദിവസം സതീശന്‍ എന്ന യുവാവ് പോലിസ് പിടിയിലായിരുന്നു. സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശമുള്ള അഞ്ചു കടകളില്‍ മോഷണവും മൂന്നു കടകളില്‍ മോഷണശ്രമവുമാണ് സതീശനും കൂട്ടാളി കമ്പമേട്ട് സ്വദേശിയും കൂടി നടത്തിയത്. സഹായിക്കായുളള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 18ന് വെളുപ്പിനെയായിരുന്നു മോഷണം. രവി സൈക്കിള്‍സ് കടയില്‍ നിന്ന് സര്‍വീസിങിനായി വച്ച സൈക്കിള്‍ അപഹരിച്ചിരുന്നു. അമ്മൂസ് കൂള്‍ബാര്‍, അനിയന്‍സ് കൂള്‍ബാര്‍, പ്രിന്‍സ് ഹൗസ്, ചെരുപ്പുകട എന്നിവിടങ്ങളിലും മോഷമം നടത്തി. ഇവിടങ്ങളില്‍ നിന്ന് ചെറിയ തുകകള്‍ നഷ്ടപ്പെട്ടിരുന്നു. താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കടപ്പാട്ടൂരില്‍ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും ഇവരാണെന്ന് സി ഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. അയര്‍ക്കുന്നത്ത് ബൈക്ക് മോഷണം, ഏറ്റുമാനൂരില്‍ ഓട്ടോ മോഷണം, കാക്കനാട്ട് ടിപ്പര്‍ ലോറി മോഷണം തുടങ്ങി അനവധി മോഷണകേസുകളില്‍ പ്രതിയാണ് സതീശനെന്നും പോലിസ് പറഞ്ഞു.പാലാ നഗരത്തിലെ മോഷണം; യുവാവിനെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി
പാലാ: നഗരത്തിലെ കടകളില്‍ മോഷണം നടത്തിയയാളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങി. മുണ്ടക്കയം 31ാം മൈല്‍ സ്വദേശി സതീശനെ (19) ആണ് പാലാ പോലിസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയത്.കാഞ്ഞിരപ്പളളിയില്‍ കഴിഞ്ഞ ദിവസം സതീശന്‍ എന്ന യുവാവ് പോലിസ് പിടിയിലായിരുന്നു. സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശമുള്ള അഞ്ചു കടകളില്‍ മോഷണവും മൂന്നു കടകളില്‍ മോഷണശ്രമവുമാണ് സതീശനും കൂട്ടാളി കമ്പമേട്ട് സ്വദേശിയും കൂടി നടത്തിയത്. സഹായിക്കായുളള അന്വേഷണം പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. 18ന് വെളുപ്പിനെയായിരുന്നു മോഷണം. രവി സൈക്കിള്‍സ് കടയില്‍ നിന്ന് സര്‍വീസിങിനായി വച്ച സൈക്കിള്‍ അപഹരിച്ചിരുന്നു. അമ്മൂസ് കൂള്‍ബാര്‍, അനിയന്‍സ് കൂള്‍ബാര്‍, പ്രിന്‍സ് ഹൗസ്, ചെരുപ്പുകട എന്നിവിടങ്ങളിലും മോഷമം നടത്തി. ഇവിടങ്ങളില്‍ നിന്ന് ചെറിയ തുകകള്‍ നഷ്ടപ്പെട്ടിരുന്നു. താഴ് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. കടപ്പാട്ടൂരില്‍ കാണിക്കവഞ്ചി കുത്തിത്തുറക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളും ഇവരാണെന്ന് സി ഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. അയര്‍ക്കുന്നത്ത് ബൈക്ക് മോഷണം, ഏറ്റുമാനൂരില്‍ ഓട്ടോ മോഷണം, കാക്കനാട്ട് ടിപ്പര്‍ ലോറി മോഷണം തുടങ്ങി അനവധി മോഷണകേസുകളില്‍ പ്രതിയാണ് സതീശനെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക