|    Dec 16 Sat, 2017 8:35 pm
FLASH NEWS

പാലാ തൊടുപുഴ റോഡില്‍ ഇന്നലെ ആറോളം അപകടങ്ങള്‍

Published : 6th August 2017 | Posted By: fsq

 

പാലാ: ഇന്നലെ പാലാ  തൊടുപുഴ റോഡില്‍ വിവിധ ഭാഗങ്ങളില്‍ ആറോളം വാഹനാപകടങ്ങള്‍ ഉണ്ടായി. നാലു പേരെ ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ മഴ കനത്തതോടെയാണ് അപകടം കൂടിയത്. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന പിഴക് പാലത്തില്‍ പാലായില്‍ നിന്നും കോലഞ്ചേരി പട്ടിമറ്റത്തേയ്ക്ക് പോവുകയായിരുന്നു ലോറിയുടെ ജോയിന്റ് പറിഞ്ഞ് ലോറി നിയന്ത്രണം വിട്ട് എതിരേ വന്ന കാറിനെ ഇടിച്ചു തെറിപ്പിച്ചു.നെടുമ്പാശ്ശേരിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയ്ക്ക് പോവുകയായിരുന്നു കാര്‍. ഈകാറിന്റെ കാറിന്റെ പിന്നിലുണ്ടായിരുന്ന തൊടുപുഴയില്‍ നിന്നും അടൂര്‍ക്ക് പോലിസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് പോവുകയായിരുന്ന മറ്റൊരു കാറിലും ലോറി ഇടിച്ചു. നെടുമ്പാശ്ശേരിയില്‍ നിന്നും കാറില്‍ യാത്രചെയ്തിരുന്ന പുഷ്പ ജോണി(52), ഡ്രൈവര്‍ പ്രിന്‍സണ്‍(47) എന്നിവരെ കോട്ടയം മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിറകില്‍ വന്ന കാറിലെ യാത്രക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിസാര പരിക്കുപറ്റി. പാലാ ഫയര്‍ഫോഴ്‌സിന്റെയും രാമപുരം പോലിസിന്റെയും, പിഴക് വാര്‍ഡ് മെമ്പര്‍ ഷിലു കൊടൂരിന്റയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഉച്ചയ്ക്ക് 12ന്് കുറിഞ്ഞി കവലയില്‍ കഞ്ഞിക്കുഴിയില്‍ നിന്നും കാഞ്ഞിരപ്പള്ളിയ്ക്ക് പോവുകയായിരുന്ന  കാര്‍ നിയന്ത്രണം വിട്ട് കടത്തിണ്ണയില്‍ ഇടിച്ച് കാറിന്റെ ടയര്‍ തെറിച്ചുപോയി. കാര്‍ യാത്രക്കാരെ പാലാ മരിയന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറിഞ്ഞി കവലയില്‍ ബസ് കാത്തുനിന്നിരുന്ന യാത്രക്കാര്‍ അല്‍ഭുതകരമായിട്ടാണ് രക്ഷപെട്ടത്. മുണ്ടാങ്കല്‍ പള്ളിയ്ക്ക് സമീപം കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു മറിഞ്ഞു. ഐങ്കൊമ്പിന് സമീപം കൊല്ലപ്പിള്ളി അഞ്ചാം മൈലിന് സമീപം കാര്‍ ഇടിച്ച് മറിഞ്ഞു. അതുകൂടാതെ കുറിഞ്ഞി അത്താണിയ്ക്ക് സമീപം പ്രിന്‍സ് ഡേവിഡിന്റെ ഇന്നോവ കാര്‍ റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് തകര്‍ന്നു. പിഴക് പാലത്തിലേയും കുറിഞ്ഞിയിലേയും നിത്യേനയുണ്ടാകുന്ന അപകടങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും അടിയന്തിര പരിഹാരം കാണണമെന്നും പിഴക് വാര്‍ഡ് മെമ്പര്‍ ഷിലു കൊടൂര്‍, കുറിഞ്ഞി വാര്‍ഡ് മെമ്പര്‍ ജീനസ് നാഥ് എന്നിവര്‍ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss