|    Jan 24 Tue, 2017 12:25 am

പാലാരിവട്ടം ഫ്‌ളൈ ഓവര്‍; ദേശീയപാത പൈപ്പ്‌ലൈനിലെ ഗതാഗതക്കുരുക്കിന് പരിഹാരം

Published : 13th October 2016 | Posted By: Abbasali tf

കൊച്ചി: ദേശീയപാത 47 ലൂടെ കടന്നുവന്നിരുന്ന വാഹന യാത്രക്കാരെ വലയ്ക്കുന്ന ജങ്ഷനുകളില്‍ ഒന്നായ പൈപ്പ്‌ലൈനിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് ഇന്നലെ പാലാരിവട്ടം ഫ്‌ളൈ ഓവര്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതോടെ വിരാമമായത്. എന്നാല്‍ ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് ഈ ഫ്‌ളൈഓവര്‍ കൊണ്ട് മാത്രം സാധിക്കില്ല. കഴിഞ്ഞ മാസം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ഇടപ്പള്ളി ഫ്‌ളൈഓവര്‍ കൊണ്ടും ഇവിടത്തെ കുരുക്കിന് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. ഇടപ്പള്ളിയിലെ ഫ്‌ളൈഓവര്‍ തുറന്നു കൊടുത്തിട്ടും യാത്രക്കാര്‍ ഇപ്പോഴും കുരുക്കില്‍ വലയുകയാണ്. ഇടപ്പള്ളിയില്‍ അടിപ്പാത നിര്‍മിച്ചാല്‍ മാത്രമേ കുരുക്കിന് ആശ്വാസമേകാന്‍ സാധിക്കുകയുള്ളൂ. ജില്ലാ ആസ്ഥാനമായ കാക്കനാട് സിവില്‍ലൈന്‍ റോഡിലെയും നഗരത്തിലെയും ഗതാഗതക്കുരുക്കിനാണ് പരിഹാരമാവുന്നത്. ദേശീയപാതയില്‍ നിന്ന് കാക്കനാട് വരെയുള്ള ഏഴ് കിലോമീറ്റര്‍ സിവില്‍ലൈന്‍ റോഡിലെ വീതി കുറഞ്ഞ വഴിയില്‍ കുരുങ്ങിക്കിടക്കുന്ന വാഹനയാത്രക്കാര്‍ക്ക് മേല്‍പ്പാലം തുറന്നത് വലിയൊരു ആശ്വാസമാകും. പാലാരിവട്ടം മുതല്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കും നിരവധി വ്യവസായമേഖലയടക്കമുള്ളവയിലേക്കും കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ഓഫിസുകളിലേക്കും തടസ്സങ്ങളില്ലാതെയും പോകാനാവും.ദേശീയപാതയിലൂടെ പായുന്ന വാഹനയാത്രക്കാര്‍ക്ക് പൈപ്പ്‌ലൈനില്‍ നോണ്‍ സ്റ്റോപ്പ് യാത്രയാകും അനുഭവപ്പെടുക. എന്നാല്‍ കാക്കനാട്, വൈറ്റില, ഇടപ്പള്ളി ഭാഗങ്ങളില്‍ നിന്നു വരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ എത്തിചേരുന്ന പാലാരിവട്ടം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ സാധിക്കാത്തത് പ്രധാന വെല്ലുവിളിയാവും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക