|    Jul 16 Mon, 2018 10:33 am

പാലായില്‍ വൈദ്യുതി മുടക്കം പതിവാകുന്നു

Published : 15th September 2017 | Posted By: fsq

 

പാലാ: പാലായില്‍ വൈദ്യുതി മുടക്കം പതിവാകുന്നു. മുന്നറിയിപ്പില്ലാതെ അടിക്കടി വൈദ്യുതി തടസ്സപ്പെടുന്നത് നഗരത്തിലെ ജനജീവിതം സ്തംഭിപ്പിക്കുകയാണ്. നഗരസഭയ്ക്കുളളില്‍ പോലും ഒരു മണിക്കൂറിനുളളില്‍ മൂന്നും നാലും തവണ വൈദ്യുതി തടസ്സപ്പെടുന്നുണ്ട്.വ്യാപാരസ്ഥാപനങ്ങളെയാണ് വൈദ്യുതി മുടക്കം ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഫോട്ടോസ്റ്റാറ്റ്, ഹോട്ടല്‍, ആശുപത്രികള്‍, സ്‌കൂളുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനം താളംതെറ്റിയിരിക്കുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകളിലും അക്ഷയകേന്ദ്രങ്ങളിലും കംപ്യുട്ടര്‍ സെന്ററിലും എത്തുന്നവര്‍ മണിക്കൂറുകള്‍ കാത്തുനിന്നാണ് ആവശ്യങ്ങള്‍ നിറവേറ്റുന്നത്. മുന്നറിയിപ്പില്ലാതെയാണ് അധികൃതര്‍ വൈദ്യുതി വിച്ഛേദിക്കുന്നത്. വിവരങ്ങള്‍ തിരക്കി ഓഫിസുകളിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാതിരിക്കുന്നതും വിളിക്കുന്നവരോട് അപമര്യാദയായി സംസാരിക്കുന്നതും പതിവാണെന്ന് ആക്ഷേപമുണ്ട്. ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചാലും പലപ്പോഴും നടപടിയുണ്ടാകാറില്ല. ഇന്നലെ രാവിലെ മുതല്‍ നഗരത്തില്‍ 20ഓളം തവണ വൈദ്യുതി തടസ്സപ്പെട്ടു. മുരിക്കുംപുഴ ഭാഗത്തേക്ക് വൈദ്യുതി മണിക്കൂറുകളോളം തടസ്സപ്പെട്ടതോടെ ഇന്നലെ നഗരത്തില്‍ കുടിവെളളവിതരണം തടസ്സപ്പെട്ടിരുന്നു.ചെറിയ കാറ്റോ മഴയോ വന്നാല്‍ പോലും വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ്. മഴക്കാലത്തിന് മുന്നോടിയായി അറ്റകുറ്റപണികളും മുന്‍കരുതലുകളും സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് പറയപ്പെടുന്നു. ഫീഡറിലെ ടച്ചിങുകള്‍ വെട്ടിനീക്കാത്തതും ട്രാന്‍സ്‌ഫോര്‍മറുകള്‍ നവീകരിക്കാത്തതും മറ്റുമാണ് മഴക്കാലത്ത് വൈദ്യുതി തടസ്സത്തിന് കാരണമാകുന്നത്. നഗരത്തിനുള്ളില്‍ പലഭാഗങ്ങളിലേക്കും ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ വലിച്ചിട്ടുണ്ട്. കേബിള്‍ സ്ഥാപിച്ചാല്‍ വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നായിരുന്നു അധികൃതരുടെ വാദം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss