|    Jul 17 Tue, 2018 10:57 pm
FLASH NEWS
Home   >  Kerala   >  

പാലായില്‍ യുവതി വെട്ടേറ്റു മരിച്ചു

Published : 26th September 2017 | Posted By: shadina sdna

കോട്ടയം: പാലാ കടപ്ലാമറ്റത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കടപ്ലാമറ്റം കൂവെള്ളൂര്‍ക്കുന്ന കോളനിയില്‍ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ് മരിച്ചത്. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയാണ്. കഴുത്തിന് വേട്ടേറ്റ് മരിച്ച നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞുമോളെ വെട്ടിക്കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന സിബി മുഞ്ഞനാട്ടി(44)നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഇരുവരും വിവാഹിതരാണ്. കൈ ഞരമ്പ് മുറിച്ചാണ് സിബി ജീവനൊടുക്കിയത്. ഇയാള്‍ ഓട്ടോഡ്രൈവറാണ്.  കിടങ്ങൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss