|    May 24 Wed, 2017 11:40 am
FLASH NEWS

പാലായില്‍ എല്‍ഡിഎഫ് കരിദിനം ആചരിച്ചു

Published : 14th November 2015 | Posted By: SMR

പാലാ: അഴിമതി കേസില്‍ മന്ത്രി സ്ഥാനം രാജിവച്ച കെ എം മാണിക്ക് പാലായില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് നേതൃത്വത്തില്‍ ഇന്നലെ കരിദിനം ആചരിച്ചു.
കറുത്ത ബാഡ്ജുകള്‍ അണിഞ്ഞ് വായ്മൂടികെട്ടിയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തത്.
ആശുപത്രി ജങ്ഷനില്‍നിന്ന് ആരംഭിച്ച പ്രകടനത്തിലും തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലും നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ളാലംപാലം കവലയില്‍ ചേര്‍ന്ന യോഗം എന്‍സിപി സംസ്ഥാന ഖജാഞ്ചി മാണി സി കാപ്പന്‍ ഉദ്ഘാടനം ചെയ്തു. വി ജി വിജയകുമാര്‍ അധ്യക്ഷത വഹിച്ചു.
ലാലിച്ചന്‍ ജോര്‍ജ്, ബാബു കെ ജോര്‍ജ്, കാണക്കാരി അരവിന്ദാക്ഷന്‍, സെബി പറമുണ്ട, ഷാര്‍ളി മാത്യു സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day