|    Feb 24 Sat, 2018 11:56 am
FLASH NEWS
Home   >  National   >  

പാലസ്തീന്‍ സ്ഥാനപതി ഹാഫീസ് സെയ്ദുമായി വേദി പങ്കിട്ടതില്‍ ഇന്ത്യക്ക് പ്രതിഷേധം

Published : 30th December 2017 | Posted By: Jesla

ഇസ്‌ലാമാബാദ്:  ലഷ്‌കറെ ത്വയ്ബ തലവന്‍ ഹാഫീസ്  സഈദുമായി പാലസ്തീന്‍ സ്ഥാനപതി വേദി പങ്കിട്ട സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് ഇന്ത്യ. റാവല്‍പിണ്ടിയില്‍ നടന്ന റാലിയിലാണ് പലസ്തീന്‍ സ്ഥാനപതിയായ വാലിദ് അബു അലി മുംബൈ ആക്രമണത്തിന്റെ മുഖ്യ ഉപദേഷ്ടാവായ ഹാഫീസ് സെയ്ദുമായി വേദി പങ്കിട്ടത്.

ഇന്ത്യാവിരുദ്ധ സംഘടനയായ ഡിഫ ഇ പാകിസ്ഥാനും നാല്‍പ്പതിലധികം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും  സംഘടിപ്പിച്ച റാലിയിലാണ് അബു വാലിദ് പങ്കെടുത്തത്.

ഇസ്രയേല്‍ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റിയ നടപടിക്കെതിരെ ആഗോള മുസ്‌ലിം രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചുചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു റാലി സംഘടിപ്പിച്ചത്.
എന്നാല്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചുവരികയാണെന്നാണ് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. മാത്രമല്ല പലസ്തീന്റെ ഈ നടപടി വളരെ ഗൗരവതരമായാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss