|    Oct 20 Sat, 2018 2:16 pm
FLASH NEWS

പാലത്തിലെ പൈപ്പുകള്‍ യാത്രക്കാര്‍ക്ക് ദുരിതമായി

Published : 23rd September 2017 | Posted By: fsq

 

മാനന്തവാടി: പാലത്തില്‍ സ്ഥാപിച്ച വലിയ പൈപ്പുകള്‍ കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. മാനന്തവാടി-കല്‍പ്പറ്റ റോഡില്‍ ചങ്ങാടക്കടവ് പാലത്തിലാണ് നാട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് കുടിവെള്ള വിതരണത്തിനും കേബിളിനുമായി വലിയ പൈപ്പുകള്‍ സ്ഥാപിച്ചത്. റാക്ക് സ്ഥാപിച്ചതിനു ശേഷം ഒരു ഭാഗത്ത് മാത്രം പൈപ്പിടാന്‍ പ്രദേശവാസികള്‍ നിര്‍ദേശിച്ചെങ്കിലും അധികൃതര്‍ അവഗണിച്ചു. നിത്യേന ഇടതടവില്ലാതെ നിരവധി വാഹനങ്ങളാണ് പാലത്തിലൂടെ കടന്നുപോവുന്നത്. വലിയ വാഹനങ്ങള്‍ ഇരുഭാഗത്ത് നിന്നും എത്തുമ്പോള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാര്‍ക്ക് കയറി നില്‍ക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയാണ്. 1960ല്‍ നിര്‍മിച്ച പാലം പൊതുവെ മറ്റ് പാലങ്ങളെ അപേക്ഷിച്ച് വീതി കുറവുള്ളതുമാണ്. പൈപ്പുകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് സ്ഥാപിച്ചതിനാല്‍ തന്നെ പാലത്തില്‍ വെള്ളം ഒഴുകി ഇറങ്ങുന്നതിനായി ഉണ്ടാക്കിയിരുന്ന ദ്വാരങ്ങള്‍ അടഞ്ഞുപോവുകയും ചെയ്തു. ഇതു കാരണം പാലത്തില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ദുരിതമായി മാറുന്നതോടൊപ്പം റോഡില്‍ കുഴികള്‍ രൂപപ്പെടുന്നതിനും കാരണമാവുന്നുണ്ട്. പാലം സംരക്ഷിക്കുന്ന കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷത്തിന് മുമ്പായി പാലത്തില്‍ അടിഞ്ഞുകൂടുന്ന മണ്ണും മറ്റും വൃത്തിയാക്കാറുണ്ട്. ഇത്തവണ അത്തരത്തിലൊരു പ്രവര്‍ത്തനവും നടക്കാത്തതിനാല്‍ തന്നെ പാലത്തില്‍ ചളിയും മണലുമെല്ലാം കെട്ടിക്കിടക്കുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss