|    Feb 18 Sun, 2018 7:03 am
FLASH NEWS

പാലത്തിന് ഭീഷണിയായി റോഡ് വെട്ടിപ്പൊളിച്ചു : ഗതാഗതക്കുരുക്ക് രൂക്ഷമായി

Published : 26th January 2017 | Posted By: fsq

 

ആലപ്പുഴ: കെഎസ്ഇബി കേബിള്‍ വലിക്കുന്നതിനിടെ ആലപ്പുഴ കല്ലുപാലം ജങ്ഷനില്‍ വീണ്ടും പൈപ്പ് പൊട്ടി. ഇതേതുടര്‍ന്ന്് അറ്റകുറ്റപ്പണി നടത്താന്‍ റോഡ് വെട്ടിപ്പൊളിച്ചത് ഗതാഗതക്കുരുക്കിന് കാരണമായി. പോലിസ് നിലയുറപ്പിച്ചാണ് ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് പൊട്ടിയ പൈപ്പ് നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ചത്. എന്നാല്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാവാത്തതിനാല്‍ വെട്ടിപ്പൊളിച്ച് ഭാഗത്ത് ചെടികള്‍ നാട്ടിയിരിക്കുകയാണ്. വിവിധ റോഡുകള്‍ സംഗമിക്കുന്ന കല്ലുപാലം പാത്തിന്റെ തെക്ക് ഭാഗത്തായാണ് റോഡ് വെട്ടിപ്പൊളിച്ചിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് തെക്കോട്ട് മാറി സിഎംഎസ് എല്‍പി സ്‌കൂളിന് സമീപവും പൈപ് നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ചിരുന്നു. അതേസമയം കല്ലുപാലം പാലത്തിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തമുണ്ടാക്കുന്നത് പാലത്തിന് ഭീഷണിയുയര്‍ത്തിയിരിക്കുകയാണ്. പാലത്തിന്റെ കോണ്‍ക്രീറ്റ് ഭാഗം തെക്കേകരയില്‍ പതിക്കുന്നതിനോട് ചേര്‍ന്നാണ് കുഴിയുണ്ടാക്കിയിരിക്കുന്നത്. നിലവില്‍ വാഹനങ്ങള്‍ റോഡരികിലേക്ക് നീങ്ങിയാണ് പോവുന്നത്. ഇത് കാല്‍നട യാത്രികര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss