|    Jun 26 Mon, 2017 7:30 am
FLASH NEWS

പാലത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് നീളുന്നു

Published : 5th August 2016 | Posted By: SMR

ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയുടെയും മാങ്ങാട്ടിടം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള കുളിക്കടവ്-മാണിക്കോത്തു വയല്‍ നിവാസികളുടെ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. പാലത്തിലേക്കുള്ള റോഡിന് സ്ഥലം കിട്ടാത്തതാണ് കാരണം. വാഹന ഗതാഗത സൗകര്യമുള്ള പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും യാഥാര്‍ഥ്യമായില്ല. ഇപ്പോള്‍ ഏറെ കാലത്തെ പഴക്കമുള്ള നടപ്പാലം മാത്രമാണുള്ളത്.
വലിയ പാലം നിര്‍മിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെങ്കിലും പാലത്തിലേക്കുള്ള സമീപ റോഡിന് വേണ്ടത്ര സ്ഥലം കിട്ടുന്നില്ലെന്ന കാരണത്താലാണ് പദ്ധതി മുടങ്ങിക്കിടക്കുന്നത്. നിലവിലുള്ള റോഡ് വീതി കുറഞ്ഞതാണ്. അത് വികസിപ്പിച്ച് 12 മീറ്റര്‍ വീതിയുണ്ടാക്കണമെന്നതാണ് പ്രയാസമായത്.
മാങ്ങാട്ടിടം പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ നടപ്പാലം വരെ ടാര്‍ ചെയ്തിട്ടുണ്ട്. മട്ടന്നൂര്‍ നഗരസഭയിലെ പെരിഞ്ചേരി, കയനി, മണക്കായി പ്രദേശങ്ങളിലുള്ളവര്‍ക്ക് യാത്രാ സൗകര്യത്തിന് ഏറെ ഗുണകരമായ പാലമാണിത്. സര്‍ക്കാര്‍ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പാലം നിര്‍മിക്കാന്‍ ഫണ്ട് വകയിരുത്തിയിരുന്നു. ടെന്‍ഡര്‍ നടപടി ആരംഭിക്കുകയും ചെയ്തതാണ്. 12 മീറ്റര്‍ വീതിയുള്ള അപ്രോച്ച് റോഡ് ഉണ്ടായാല്‍ മാത്രമേ സര്‍ക്കാര്‍ തുടര്‍നടപടിയെടുക്കുകയുള്ളു.
നഗരസഭയിലെ ഭാഗത്ത് നാട്ടുകാരുടെ ശ്രമഫലമായി എട്ട് മീറ്റര്‍ വീതിയില്‍ 250 മീറ്റര്‍ റോഡ് നിര്‍മിച്ചിരുന്നു. കൂടുതല്‍ സ്ഥലം വിട്ടുകിട്ടാത്തത് കാരണം വലിയൊരു വികസന പദ്ധതി മുടങ്ങിക്കിടക്കുകയാണ്. അപകടാവസ്ഥയിലായ പാലത്തിലൂടെയുള്ള യാത്ര ജീവന് ഭീഷണിയാവുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക