|    Jun 24 Sun, 2018 7:15 am
FLASH NEWS

പാലക്കാട് നഗരസഭാ കൗണ്‍സില്‍യോഗത്തില്‍ ബഹളം

Published : 19th October 2016 | Posted By: Abbasali tf

പാലക്കാട്:   നഗര ശുചീകരണം താറുമാറിയതില്‍ പ്രതിഷേധിച്ച് ഭരണപക്ഷത്തിനെതിരേ എല്‍ഡിഎഫ്്-യുഡിഎഫ്് അംഗങ്ങള്‍  കൗണ്‍സില്‍ യോഗം ബഹളമയമാക്കി. ഇന്നലെ രാവിലെ  യോഗം ആരംഭിച്ച ഉടന്‍ കോണ്‍ഗ്രസ്സിലെ മണിയാണ് നഗര ശുചീകരണം സംബന്ധിച്ച്്് കൗണ്‍സിലില്‍ വിഷയം ഉന്നയിച്ചത്്.  ശുചീകരണ പ്രവൃത്തി ഒരു വാര്‍ഡിലും നടക്കുന്നില്ലെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.  ശുചീകരണം നടത്താന്‍ ആവശ്യത്തിന് ജീവനക്കാരില്ല. മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ബോക്‌സിന്റെ പ്രവര്‍ത്തനം താറുമാറായി. ശുചീകരണം നടക്കാത്തതിനാല്‍ കൗണ്‍സിലര്‍മാര്‍ക്ക്് ജനങ്ങളുടെ മുന്നില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും എല്‍ഡിഎഫ്്-യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധ സ്വരത്തില്‍ യോഗത്തില്‍ ഉന്നയിച്ചു. മേപ്പറമ്പ്്, മേലാമുറി, ശകുന്തള ജങ്ഷന്‍, ജിബി റോഡ്്് സ്റ്റേഡിയം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മാലിന്യം കുന്നുകൂടി കിടക്കുകയാണ്.    ഇതിന് പുറമെ കഴിഞ്ഞ ഓണത്തിന് പല വാര്‍ഡുകളിലും തെരുവു വിളക്കുകള്‍ കത്തിയില്ലെന്ന പരാതിയും കൗണ്‍സിലിനെ പ്രക്ഷുബ്ധമാക്കി.  നഗര വാസികള്‍ ഇരുട്ടിലാണ്്് കഴിഞ്ഞു കൂടിയത്. ചെയര്‍പേഴ്‌സന്് ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കിലും ഭരണത്തെ പുറത്തു നിന്നുള്ള ഏതോ ശക്തി നിയന്ത്രിക്കുകയാണെന്നും അംഗങ്ങള്‍ക്ക്് വിമര്‍ശിച്ചു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പ്രതിപക്ഷ ആരോപണങ്ങളെ വെല്ലുവിളിച്ച്്് മുന്നോട്ടു പോവുന്നതിനിടെ എ കുമാരിയുടെ നേതൃത്വത്തില്‍ പ്ലക്കാര്‍ഡുകളുമായി സിപിഎം അംഗങ്ങള്‍ ചെയര്‍പേഴ്‌സണിന്റെ മുന്നില്‍ ഉപരോധം സൃഷ്ടിച്ചു. ഇതിനു പിന്നാലെയായി യുഡിഎഫ്് അംഗങ്ങളും പ്രതിരോധ നിരയുമായി മുന്നോട്ടു വന്നു. തുടര്‍ന്ന്  മുദ്രാവാക്യവുമായി പ്രതിഷേധ പ്രകടനവും കൗണ്‍സില്‍ ഹാളില്‍ അരങ്ങേറി. ഏതു വിധേനയും യോഗം മുന്നോട്ടു പോകാന്‍ പറ്റില്ലെന്ന സ്ഥിതി ഉണ്ടായതിനെ തുടര്‍ന്നാണ് വൈസ്്് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ ഇടപെട്ട്്് ശുചീകരണത്തിനായി അടിയന്തര യോഗം വിളിക്കുമെന്ന്്് ഉറപ്പ് നല്‍കിയതോടെ യോഗം ശാന്തമായി. മാലിന്യങ്ങള്‍ മാറ്റുന്നതിനനുസരിച്ച്  ജനങ്ങള്‍ മല്‍സരിച്ച്്് മാലിന്യങ്ങള്‍ നിക്ഷേപിക്കുകയാണെന്ന്്് ചെയര്‍ പേഴ്്്‌സണ്‍ യോഗത്തില്‍ പറഞ്ഞു. മാലിന്യ നീക്കം നന്നായി നടക്കുന്നുണ്ടെന്നും ചെയര്‍പേഴ്്്‌സണ്‍ യോഗത്തെ അറിയിച്ചു. പാലക്കാട് നഗര സഭയെ ഞെക്കിക്കൊല്ലുന്ന നയമാണ് ഇടതു മുന്നണി സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് തുടര്‍ന്ന് സംസാരിച്ച വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ യോഗത്തില്‍ ആരോപിച്ചു.നഗരസഭയില്‍ സെക്രട്ടറിയില്ലാതായിട്ട് ഒരു ഒരു വര്‍ഷമായി. ഇതിനാല്‍ ചെക്ക് പോലും ഒപ്പിടാന്‍ പറ്റുന്നില്ല.വര്‍ഷങ്ങളായി ഓവര്‍സിയര്‍മാര്‍ ഇല്ല. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ നഗര സഭയെ ഞെക്കി കൊല്ലുകയാണ്. നഗര ഭരണത്തിന് ഒരടി പോലും മുന്നോട്ട് പോകാന്‍ കഴിയുന്നില്ല. മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഒറ്റക്കെട്ടായി മുന്നോട്ട് നീങ്ങാമെന്നും കൃഷ്ണകുമാര്‍ യോഗത്തെ അറിയിച്ചു. നഗര സഭ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ ബിജെപി കൗ ണ്‍സിലര്‍ വി നടേശന്‍  കണ്ണൂരില്‍ സിപിഎം അക്രമത്തിനെതിരേ അവതരിപ്പിച്ച പ്രമേയവും,കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം മോഹന്‍ബാബു അവതരിപ്പിച്ച ചലച്ചിത്ര അവാര്‍ഡിന്റെ വേദിയായ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയം നാശോന്‍മുഖമാക്കിയതിന് ഉത്തരവാദിയായ സംഘാടക സമിതിക്കെതിരെ നടപടി സ്വീകരിക്കണമെന്ന പ്രമേയവും അംഗീകരിക്കാന്‍ പറ്റില്ലെന്ന് ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു. കണ്ണൂര്‍ അക്രമത്തിന് ഉത്തരവാദിത്തം ബിജെപിക്കുമുണ്ടെന്ന യുഡിഎഫിന്റെ നിലപാടിനെ തുടര്‍ന്നാണ് നടേശന്റെ പ്രമേയം ഒഴിവാക്കിയത്. സ്റ്റേഡിയം ഉടന്‍ ശരിയാക്കിത്തരുമെന്ന സംഘാടക സമിതി അറിയിച്ചതിനെ തുടര്‍ന്നാണ് മോഹന്‍ബാബുവിന്റെ പ്രമേയം മാറ്റിയത്.തെരുവു വിളക്ക് പ്രശ്‌നം പരിഹരിക്കാന്‍ കരാറുകാരുമായി ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹരിക്കുമെന്ന് ചെയര്‍പേഴ്‌സണ്‍ യോഗത്തെ അറിയിച്ചു. സര്‍ക്കാര്‍ നടപ്പാക്കാന്‍ പോകുന്ന ഭവന നിര്‍മാണ പദ്ധതിക്കായി അര്‍ഹരെ കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ ആയിരിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു.വരാന്‍ പോകുന്ന രൂക്ഷമാകുന്ന വരള്‍ച്ചയ്ക്കു മുന്നോടിയായി നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന കുളങ്ങള്‍ സംരക്ഷിക്കാനും തീരുമാനമെടുത്തു.നഗര സഭ സ്ഥലം വേലി കെട്ടി സംരക്ഷിക്കണമെന്ന് കൗണ്‍സിലര്‍ രാജേശ്വരി ജയപ്രകാശ് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു.ഉദയന്‍, സെയ്താലി, കുമാരി, ഷുക്കൂര്‍ തുടങ്ങിയ കൗണ്‍സിലര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss