|    Jul 26 Wed, 2017 4:12 am
FLASH NEWS

പാലക്കാട് നഗരസഭയുടെ ബജറ്റിന്റെ കവറില്‍ മോഡിയുടെ ചിത്രം നല്‍കിയത് വിവാദമായി

Published : 24th February 2016 | Posted By: swapna en

modi-pkd

പാലക്കാട്: പാലക്കാട് നഗരസഭയുടെ ബിജെപി അധികാരത്തിലേറിയിട്ടുള്ള ആദ്യ ബജറ്റില്‍ ബജറ്റിന്റെ കവര്‍ ചട്ടയില്‍ കാവ്യ വസ്ത്രം ധരിച്ച മോഡിയുടെ ചിത്രം പതിച്ചത് വിവാദമായി. ഇതേതുടര്‍ന്ന് യുഡിഎഫ്  അംഗങ്ങളും എല്‍ഡിഎഫ് അംഗങ്ങളും ബജറ്റ് അവതരണം തടസ്സപ്പെടുത്തി.
മോഡിയുടെ കവര്‍ ചട്ട ചീന്തിക്കളഞ്ഞ് അവര്‍ പ്രതിഷേധം തുടരുകയാണ്. നിരവധി പദ്ധതികള്‍ക്ക് മോഡി പണം അനുവദിക്കുമെന്ന് വാഗ്്ദാനം നല്‍കിയെന്നും സുപ്രിംകോടതി നിര്‍ദ്ദേശപ്രകാരം മോഡിയുടെ ചിത്രം എല്ലാ സര്‍ക്കാര്‍ രേഖകളിലും പതിക്കണമെന്നുള്ള ഉത്തരവ് നിലനില്‍ക്കുന്നതിനാലുമാണ് അത്തരത്തില്‍ ചെയ്തതെന്ന് ചെയര്‍പേഴ്‌സണ്‍ പ്രമീളാ ശശീധരന്‍ അറിയിച്ചു. മോഡിയുടെ കവര്‍ ചിത്രം പതിച്ചുള്ള ബജറ്റ് അവതരിപ്പിക്കില്ലെന്ന് പ്രതിപക്ഷാംഗങ്ങള്‍ അറിയിച്ചു. ബഹളം തുടര്‍ന്നതോടെ  ബജറ്റ് അവതരണം നിര്‍ത്തിവച്ചു  പ്രതിപക്ഷവുമായി ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക