|    Nov 19 Mon, 2018 8:49 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പാലക്കാട് നഗരസഭയില്‍ അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ച ഇന്ന്

Published : 5th November 2018 | Posted By: kasim kzm

പാലക്കാട്: സംസ്ഥാനത്ത് ബിജെപി ഭരിക്കുന്ന ഏക നഗരസഭയായ പാലക്കാട്ട് അട്ടിമറി ലക്ഷ്യമിട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ ഇന്ന് ചര്‍ച്ച നടക്കും.
രാവിലെ ഒമ്പതിന് ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെതിരായ അവിശ്വാസത്തിലും വൈകീട്ട് മൂന്നിനു വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാറിനെതിരായ അവിശ്വാസത്തിലുമാണ് ചര്‍ച്ച. 52 അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാവാന്‍ 27 അംഗങ്ങളുടെ പിന്തുണ വേണം. ബിജെപിക്ക് 24 അംഗങ്ങളുണ്ട്. യുഡിഎഫിന് 18 അംഗങ്ങളുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കേസുള്ളതിനാല്‍ ലീഗ് വിമതനായി ജയിച്ച അംഗത്തിനു നിലവില്‍ വോട്ടവകാശമില്ല. അതിനാല്‍ യുഡിഎഫിനുള്ളത് 17 വോട്ടാണ്. എല്‍ഡിഎഫിന് ഒമ്പത് അംഗങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവുമാണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി അംഗത്തിന്റെ പിന്തുണയിലാണ് യുഡിഎഫ് അവിശ്വാസം നല്‍കിയത്.
നേരത്തേ സ്ഥിരംസമിതി അധ്യക്ഷന്മാര്‍ക്കെതിരേ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസത്തിനു സിപിഎം പിന്തുണ നല്‍കിയിരുന്നു. പിന്നീട് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വോട്ട് വാങ്ങി ക്ഷേമകാര്യം, മരാമത്ത് സമിതികളില്‍ സിപിഎം വിജയിച്ചു. കോണ്‍ഗ്രസ്സിന് വിദ്യാഭ്യാസവും ലീഗിന് വികസനവും ലഭിച്ചപ്പോള്‍, എല്‍ഡിഎഫ് അംഗത്തിന്റെ വോട്ട് അസാധുവായ ആരോഗ്യ സ്ഥിരംസമിതി മാത്രമാണ് ബിജെപിക്ക് നിലനിര്‍ത്താനായത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss