|    Jul 23 Mon, 2018 9:17 pm
FLASH NEWS

പാലക്കാട് നഗരത്തില്‍ വന്‍ മൊബൈല്‍ മോഷണം; 59 മൊബൈലുകള്‍ നഷ്‌പ്പെട്ടു

Published : 25th October 2016 | Posted By: SMR

പാലക്കാട് :  പാലക്കാട് നഗരത്തിലെ ഹെഡ് പോസ്റ്റോഫീസിന് സമീപമുള്ള മൊബൈല്‍ കടയില്‍ വന്‍ മോഷണം. പത്ത് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരത്തി മുന്നൂറ്റമ്പത് രൂപയുടെ 59 മൊബൈലുകളാണ് മോഷണം പോയത്. ടിടിഎല്‍ ട്രേഡിംങ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള മൊബൈല്‍ സ്ഥാപനത്തിലാണ് മോഷണം നടന്നത്.സ്ഥാപനത്തിന്റെ ഷട്ടര്‍ ഉയത്തിയാണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. ഇന്നലെ  മൊബൈല്‍ സ്ഥാപനം തുറക്കാന്‍ വന്നപ്പോഴാണ് മോഷണ വിവരം പുരത്തായത്. പാലക്കാട് നോര്‍ത്ത് പോലിസ് കേസെടുത്ത് അന്വേഷണം ആരം ഭിച്ചു. നോര്‍ത്ത് സി ഐ മുരളീധരന്‍, എസ് ഐ ടിസി മുരുകന്‍, ഡോഗ് സ്‌ക്വാഡ്, ഫിംഗര്‍ പ്രിന്റ് എന്നിവര്‍ മോഷണ നടന്ന കടയും സ്ഥലവും പരിശോധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss