|    Jan 22 Sun, 2017 1:42 pm
FLASH NEWS

പാലക്കാട് കരുണ, കണ്ണൂര്‍അഞ്ചരക്കണ്ടി, മുക്കം കെഎംസിടി ഓണ്‍ലൈനായി അപേക്ഷിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചു

Published : 6th October 2016 | Posted By: SMR

തിരുവനന്തപുരം: പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി, മുക്കം കെഎംസിടി തുടങ്ങിയ സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കും മറ്റ് ഒഴിവുള്ള സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളജുകളിലേക്കും പ്രവേശനത്തിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയ വിദ്യാര്‍ഥികളുടെ സാധ്യതാ പട്ടിക പ്രവേശന പരീക്ഷാകമ്മീഷണര്‍ പ്രസിദ്ധീകരിച്ചു. കേരള സ്റ്റേറ്റ് നീറ്റ് റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അല്ലാത്തതുമായ വിദ്യാര്‍ഥികളുടെ പ്രത്യേകം പട്ടികയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
കേരളാ സ്റ്റേറ്റ് നീറ്റ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് നീറ്റ് സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തി ഓണ്‍ലൈനായി വീണ്ടും സമര്‍പ്പിക്കുന്നതിനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് പുതുതായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതിനും ഇന്ന് വൈകീട്ട് മൂന്നുവരെ വെബ്‌സൈറ്റില്‍ സൗകര്യമുണ്ടാവും. ന്യൂനതകള്‍ പരിഹരിച്ചശേഷം ഇന്ന് വൈകീട്ടോടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കും.
ഈ പട്ടികയുടെ അടിസ്ഥാനത്തിലുള്ള സ്‌പോട്ട് അഡ്മിഷന്‍ നാളെ രാവിലെ ഒമ്പതിന് തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് കാംപസിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ നിശ്ചിതഫീസ്, പ്രവേശന യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍ എന്നിവയുമായി രക്ഷകര്‍ത്താവിനൊപ്പം സ്‌പോട്ട് അഡ്മിഷന് ഹാജരാവണം. ഫീസ് നിരക്ക്, ഓരോ കോളജിലും വിവിധ കാറ്റഗറികള്‍ക്ക് ലഭ്യമായ സീറ്റുകള്‍, വിവിധ കാറ്റഗറിയിലുള്ളവര്‍ സമര്‍പ്പിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വിശദമായ വിജ്ഞാപനം വെബ്‌സൈറ്റിലുണ്ട്.
എംബിബിഎസ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ 2.5 ലക്ഷം രൂപയും ബിഡിഎസ് കോഴ്‌സിന് പ്രവേശനം ലഭിക്കുന്നവര്‍ 2.1 ലക്ഷം രൂപയും ടോക്കണ്‍ ഫീസായി സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്ന സ്ഥലത്തുതന്നെ അടയ്‌ക്കേണ്ടതാണ്. ബാക്കി ഫീസ് തുകയും അനുബന്ധ ചാര്‍ജുകളും പിന്നീട് കോളജില്‍ അടയ്ക്കണം. കൂടാതെ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ ഫീസ് തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റിയും കോളജുകളില്‍ നല്‍കണം.
പ്രവേശന മേല്‍നോട്ടസമിതി അംഗീകരിച്ചിട്ടുള്ള അതത് കോളജുകളുടെ പ്രോസ്‌പെക്ടസിലെ നിബന്ധനകള്‍ പാലിക്കാന്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികള്‍ ബാധ്യസ്ഥരായിരിക്കും. പാലക്കാട് കരുണ, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ് എന്നിവയില്‍ നേരത്തേ പ്രവേശനം നേടിയിരുന്ന വിദ്യാര്‍ഥികള്‍ പ്രവേശനം നേടിയതും ഫീസ് ഒടുക്കിയതും സംബന്ധിച്ച രേഖകള്‍ ഹാജരാക്കുന്ന പക്ഷം അവര്‍ക്ക് മുകളില്‍ പറഞ്ഞ ടോക്കണ്‍ ഫീസ് അടയ്‌ക്കേണ്ടതില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക