|    Jan 20 Fri, 2017 7:45 pm
FLASH NEWS

പാലക്കാട് ഐഐടി: ബില്ല് പാര്‍ലമെന്റ് പാസാക്കി

Published : 3rd August 2016 | Posted By: SMR

ന്യൂഡല്‍ഹി: പാലക്കാട് ഉള്‍പ്പെടെ രാജ്യത്തെ ആറു നഗരങ്ങളില്‍ ഐഐടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ബില്ല് രാജ്യസഭ പാസാക്കി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഭേദഗതി) ബില്ല് 2016 പ്രകാരം പാലക്കാടിനു പുറമെ ജമ്മു, തിരുപ്പതി, ഗോവ, ധര്‍വാഡ് (കര്‍ണാടക), ഭിലായ് (ഛത്തീസ്ഗഡ്) എന്നിവിടങ്ങളിലാണ് ഐഐടികള്‍ സ്ഥാപിക്കുക. ലോക്‌സഭ കഴിഞ്ഞയാഴ്ച ബില്ല് പാസാക്കിയിരുന്നു. ഐഐടികളുടെ നിലവാരമുയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നു മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ വ്യക്തമാക്കി. ഐഐടികള്‍ക്ക് സ്വയംഭരണം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക